കേ​ന്ദ്ര ഔ​ഷ​ധ നി​യ​മ ഭേ​ദഗ​തി: ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍ പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Tuesday, November 19, 2019 12:36 AM IST
പേ​രാ​മ്പ്ര: ഡ്ര​ഗ്‌​സ് ആ​ൻഡ് കോ​സ്‌​മെ​റ്റി​ക് ആ​ക്ടി​ലെ ഷെ​ഡ്യൂ​ള്‍ നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ കേ​ര​ള പ്രൈ​വ​റ്റ് ഫാ​ര്‍​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​പി​എ) പേ​രാ​മ്പ്ര പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും പ​ക​ല്‍ വെ​ളി​ച്ച​ത്തി​ല്‍ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധ​വും ന​ട​ത്തി.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ഔ​ഷ​ധ പ​രി​ജ്ഞാ​നം ഇ​ല്ലാ​ത്ത​വ​രെ​കൊ​ണ്ട് മ​രു​ന്ന് വി​ത​ര​ണം ന​ട​ത്താ​നു​ള്ള നീ​ക്കം പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​തി​ഷേ​ധ സം​ഗ​മം കേ​ര​ള സ്‌​റ്റേ​റ്റ് ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. ഭാ​സ്‌​ക്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​പി​എ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​സി. ഉ​ഷ, സ​ലീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.