ഓ​വ്ചാ​ലി​നു മു​ക​ളി​ലെ ഇ​രു​മ്പ് പാ​ലം പുതുക്കിപ്പണിയണമെന്ന്
Tuesday, November 19, 2019 12:36 AM IST
പേ​രാ​മ്പ്ര: വെ​ള്ളി​യൂ​രി​ൽ നൊ​ച്ചാ​ട് റോ​ഡി​ല്‍ ഓ​വ്ചാ​ലി​ന് മു​ക​ളി​ല്‍ സ്ഥാ​പി​ച്ച ഇ​രു​മ്പ് പാ​ലം ത​ക​ര്‍​ന്നി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും പു​ന​ർ​നി​ർ​മിക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ാത്ത​തി​ൽ നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ഒ​രു​വ​ര്‍​ഷം മു​മ്പ് പൈ​പ്പു​ക​ള്‍ പൊ​ട്ടി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ മാ​റ്റി​സ്ഥാ​പി​ച്ച​താ​യി​രു​ന്നു. ഇ​പ്പോ​ൾ ആ ​പൈ​പ്പു​പാ​ല​വും പൊ​ട്ടി​യ നി​ല​യി​ലാ​ണു​ള്ള​ത്. അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​ർ റോ​ഡി​ന് കു​റു​കെ പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് വ​ലി​ച്ചു കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.
പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ്് സ​ലീം മി​ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ നൊ​ച്ചാ​ട്, ട്ര​ഷ​റ​ർ ഗ​ഫൂ​ർ വാ​ല്യ​ക്കോ​ട്, കെ.​എം. ഷാ​മി​ൽ, പി.​കെ. അ​സ്ബീ​ർ, ആ​ർ.​കെ. മു​ജീ​ബ്, ടി.​പി. അ​ന​സ്, മ​ജീ​ദ് ചേ​നോ​ളി, ടി.​പി. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.