ചെ​ങ്ങോ​ടു​മ​ല ടാ​ങ്ക് പൊ​ളി​ച്ച​ത് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന്
Tuesday, November 19, 2019 12:37 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല കു​ടി​വെ​ള​ള ടാ​ങ്ക് പൊ​ളി​ച്ച​ത് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടാ​ണെ​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു.
കു​ടി​വെ​ള്ള ടാ​ങ്ക് പൊ​ളി​ച്ച കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ൻ ചെ​ങ്ങോ​ടു​മ​ല​യി​ൽ ക്വാ​റി തു​ട​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന ആ​ളും ര​ണ്ട് മാ​നേ​ജ​ർ​മാ​രും ടാ​ങ്കി​ന്‍റെ നി​ർ​മാ​ണ ചെ​ല​വാ​യ ആ​റ് ല​ക്ഷം രൂ​പ കെ​ട്ടി​വയ്​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കൂ​ടാ​തെ ഖ​ന​ന വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ന​ൽ​കി​യ റി​ട്ട് പെ​റ്റീ​ഷ​ൻ തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ട് ര​ണ്ട് മാ​സ​ത്തി​ന​കം ടാ​ങ്ക് ത​ൽ​സ്ഥാ​ന​ത്ത് നി​ർ​മി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ ഇ​തി​നെ​തി​രെ ക്വാ​റി മു​ത​ലാ​ളി പു​നഃ​പ​രി​ശോ​ധ​നാ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ടാ​ങ്ക് പൊ​ളി​ച്ചി​ട്ടി​ല്ലെ​ന്നും പൊ​ളി​ച്ചെ​ന്ന് പ​റ​യു​ന്ന ടാ​ങ്ക് അ​വി​ടെ ഉ​ണ്ടെ​ന്നു​മാ​ണ് ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്. മൈ​നിം​ഗ് പ്ലാ​നി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ടാ​ങ്ക് പൊ​ളി​ച്ച​തി​നു ശേ​ഷം അ​തേ പോ​ലു​ള്ള ടാ​ങ്ക് 50 മീ​റ്റ​ർ അ​ക​ല​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​താ​ണ് പ​ഴ​യ ടാ​ങ്കെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ക്വാ​റി ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ആ​ദ്യ​മേ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തു​താ​യി നി​ർ​മി​ച്ച ടാ​ങ്കി​ന്റെ കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ച്ചാ​ൽ ക​മ്പ​നി​യു​ടെ വാ​ദം പൊ​ളി​യും.
പൊ​ളി​ച്ച ടാ​ങ്കി​ന് 20 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ നി​ല​വി​ലു​ള്ള ടാ​ങ്കി​ന് ഒ​ന്ന​ര വ​ർ​ഷ​ത്തെ പ​ഴ​ക്കം മാ​ത്ര​മാ​ണു​ള്ള​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.