അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ അ​ട​പ്പി​ച്ചു
Tuesday, November 19, 2019 12:37 AM IST
തി​രു​വ​മ്പാ​ടി: ബ​സ് സ്റ്റാ​ൻഡിന് പി​ൻ​വ​ശം തൊ​മ​ര​ക്കാ​ട്ടി​ൽ ബി​ൽ​ഡി​ംഗിൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ത്സ്യ, മാം​സ, കോ​ഴി​ക്ക​ട​ക​ളു​മാ​ണ് അ​ട​ച്ചു പൂ​ട്ടാ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്. ഈ ​ക​ട​ക​ളി​ൽ നി​ന്നും ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ നി​ന്നും അ​വ​ശി​ഷ്ട​ങ്ങ​ൾ താ​ഴെ സം​ഭ​രി​ച്ച് തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് മൂ​ലം അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​വും പ​രി​സ​ര മ​ലി​നീ​ക​ര​ണ​വും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട തി​രു​വ​മ്പാ​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്ദു​റ​ഹ്മാ​ൻ ക​ട​ക​ൾ​ക്ക് അ​ട​ച്ചു​പൂ​ട്ട​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു.
ഒ​ൻ​പ​ത് ക​ട​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന് മാ​ത്ര​മാ​ണ് ലൈ​സ​ൻ​സു​ള്ള​ത്. സ​മീ​പ​ത്തെ ക​ട​ക​ളും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. യാ​തൊ​രു ലൈ​സ​ൻ​സു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.