ദുരിതാശ്വാസ ക്യാന്പ് തുടരുന്നു; അങ്കണ​വാ​ടിയുടെ പ്രവർത്തനം താളംതെറ്റി
Tuesday, November 19, 2019 12:37 AM IST
വി​ല​ങ്ങാ​ട്: പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന വി​ല​ങ്ങാ​ട് ആ​ലിമൂ​ല​യി​ലെ അ​ടി​പു​ര​ണ്ട​യി​ല്‍ ഷീ​ല​യ്ക്ക് അ​ഞ്ച് മാ​സ​മാ​യി അ​ഭ​യം അങ്കണവാ​ടി കെ​ട്ടി​ടം. വി​ല​ങ്ങാ​ട് വി​ല്ലേ​ജ് അ​ധി​കൃ​ത​രാണ് ഇവരെ അങ്കണവാ​ടി​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ഞ്ച് മാ​സം ക​ഴി​ഞ്ഞി​ട്ടും ഷീ​ല​യെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യ​തു​മി​ല്ല. ഷീ​ല താ​മ​സ​മാ​ക്കി​യ​തോ​ടെ അങ്കണ​വാ​ടി​യു​ടെ ദൈ​നം ദി​ന പ്ര​വൃത്തി​ക​ള്‍ അ​വ​താ​ള​ത്തി​ലു​മാ​യി. ഒ​രു മു​റി​യും സ്റ്റോ​ര്‍ റൂം ​അ​ടു​ക്ക​ള​യു​മു​ള്ള അങ്കണവാ​ടി​യി​ല്‍ ഷീ​ല​യ്ക്ക് കി​ട​ക്കാ​നു​ള്ള ക​ട്ടി​ലും കി​ട​ക്ക​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും വ​ച്ച​തോ​ടെ കു​ട്ടി​ക​ളുടെ പ​ഠ​നത്തിന് ത​ട​സ​മാ​വു​ക​യാ​ണ്. തൂ​ണേ​രി ബ്ലോ​ക്കി​ന് കീ​ഴി​ലെ വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യ​ങ്ങാ​ട് 113 ന​മ്പ​ര്‍ അങ്കണ​വാ​ടി​യാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ഷീ​ല​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന ആ​ലി​മൂ​ല​യി​ല്‍ ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് രാ​ത്രി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി നാ​ല് പേ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെയ്ത​തോ​ടെ ഇ​വി​ടെ വീ​ട് നി​ര്‍​മി​ക്കാ​ന്‍ ജി​യോ​ള​ജി വ​കു​പ്പ് അ​നു​മ​തി​ ന​ല്‍​കി​യി​ല്ല. അ​തോ​ടെ ഷീ​ല​യ്ക്ക് അങ്കണ വാ​ടി​യി​ല്‍ ത​ന്നെ ക​ഴി​യേ​ണ്ടി​യും വ​ന്നു.​ ഇതോടെ ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ അങ്കണ​വാ​ടി​യി​ലേ​ക്ക് വി​ടു​ന്നി​ല്ലെ​ന്ന് അങ്കണ​വാ​ടി വ​ര്‍​ക്ക​ര്‍ ഷാ​ജി തോ​മ​സ് പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ ഒ​രു കു​ട്ടി മാ​ത്ര​മാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​രു​പ​തോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പോ​ഷ​കാ​ഹാ​ര​ക്ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
വി​ത​ര​ണം ന​ട​ത്തു​ന്ന​ത് അങ്കണ​വാ​ടി​യു​ടെ വ​രാ​ന്ത​യി​ല്‍ വച്ചാ​ണ്. ഷീ​ല​യു​ടെ താ​മ​സം അങ്കണ​വാ​ടി പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് കാ​ണി​ച്ച് വ​ര്‍​ക്ക​ര്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്.
ഭ​ര്‍​ത്താ​വ് മ​രി​ച്ചി​ട്ട് 16 വ​ര്‍​ഷ​ത്തോ​ള​മാ​യി വി​വാ​ഹി​ത​രാ​യ ര​ണ്ട് പെ​ണ്‍​മ​ക്ക​ളും ഒ​രു മ​ക​നു​മുണ്ട് ഷീ​ല​യ്ക്ക്. എ​ന്നാ​ല്‍ മ​ക​ന്‍ ആ​ലി മൂ​ല​യി​ലെ വീ​ട്ടി​ല്‍ ത​ന്നെ​യാ​ണ് താ​മ​സ​ം.