കൊ​ടി​മ​ര​ജാ​ഥ ഇ​ന്ന്
Tuesday, November 19, 2019 12:37 AM IST
മു​ക്കം: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ത്താ​മ​ത് കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം 19 മു​ത​ൽ 21 വ​രെ കു​ന്ന​മം​ഗ​ല​ത്ത് ന​ട​ക്കും. സ​മ്മേ​ള​ന ന​ഗ​റി​ൽ ഉ​യ​ർ​ത്താ​നു​ള്ള കൊ​ടി​മ​രം വ​ഹി​ച്ചു​ള്ള ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് മു​ക്ക​ത്ത് നി​ന്ന് പ്ര​യാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ്ഥാ​പ​ക നേ​താ​വ് കെ.​എം. കു​ഞ്ഞ​വ​റാ​ൻ ജാ​ഥാ ക്യാ​പ്റ്റ​ൻ സി.​വി. ഇ​ക്ബാ​ലി​ന് കൊ​ടി​മ​രം കൈ​മാ​റും. മു​ക്കം - ഓ​മ​ശേ​രി - താ​മ​ര​ശേ​രി - കൊ​ടു​വ​ള്ളി വ​ഴി ജാ​ഥ കു​ന്ന​മം​ഗ​ല​ത്തെ​ത്തും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും ജാ​ഥ​യ്ക്ക് അ​ക​മ്പ​ടി​യാ​കും. ക​ഴി​ഞ്ഞ 12 ന് ​ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ന്‍റെ ഫ​ല​മാ​യി വാ​ട​ക കു​ടി​യാ​ൻ നി​യ​മം റ​ദ്ദ് ചെ​യ്ത് പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​ടി. ന​ളേ​ശ​ൻ, സെ​ക്ര​ട്ട​റി ടി.​എ. അ​ശോ​ക​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു.