ജ്യോ​തി സം​ഗ​മം ന​ട​ത്തി
Tuesday, November 19, 2019 12:37 AM IST
കോ​ട​ഞ്ചേ​രി: ശ്രേ​യ​സ് കോ​ഴി​ക്കോ​ട് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ഷാ​ര​ഗി​രി യൂ​ണി​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ലജ്യോ​തി സം​ഗ​മം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.ജോ​ൺ പ​ന​ച്ചി​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ല കോ​-ഓർ​ഡി​നേ​റ്റ​ർ ലി​സി റെ​ജി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സി.​ഒ. മേ​രി ജോ​ർ​ജ്, ലാ​ലി ജോ​യ്, സെ​ക്ര​ട്ട​റി റീ​ന ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​ക​ദി​ന ക്യാ​മ്പി​ൽ 152 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു ടീ​നേ​ജ് കു​ട്ടി​ക​ൾ​ക്ക് ഫാ. ​ജോ​ൺ പ​ന​ച്ചി​പ​റ​മ്പി​ൽ ക്ലാ​സെ​ടു​ത്തു. അ​ഞ്ചു കു​ട്ടി​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത വിദ്യാഭ്യാസ വാ​യ്പ ന​ൽ​കി. ലീ​ലാ​മ്മ അ​ഞ്ചേ​രി ,ഗ്രേ​സി കു​ട്ടിവ​ർ​ഗീ​സ്, ഓ​മ​ന സ​ണ്ണി, ഇ​ന്ദി​ര ദി​വാ​ക​ര​ൻ, ജോ​സ് കു​റൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.