ക​ട​യി​ല്‍ സൂ​ക്ഷി​ച്ച പണം കാണാതായതായി പരാതി
Tuesday, November 19, 2019 12:37 AM IST
നാ​ദാ​പു​രം: രാ​ത്രി ക​ട​യി​ല്‍ സൂ​ക്ഷി​ച്ച പ​തി​നാ​യി​രം രൂ​പ രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ള്‍ കാ​ണാ​താ​യി എന്ന് ഷോ​പ്പു​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ബ​സ് സ്റ്റാ​ൻഡിന് പി​ന്‍ വ​ശ​ത്തെ ബെ​യ്ക് പോ​യി​ന്‍റ് ബേ​ക്ക​റി​യി​ലാ​ണ് പ​ണം കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി പ​ത്ത​ര​യോ​ടെ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍ ക​ട പൂ​ട്ടി പോ​യ​താ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ട തു​റ​ന്ന് മേ​ശ​യി​ല്‍ നി​ന്ന് പ​ണം എ​ടു​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ബാ​ഗും പ​ണ​വും കാ​ണാ​താ​യ​ത് മ​ന​സി​ലാ​വു​ന്ന​ത്.
ക​ട​വ​ത്തൂ​ര്‍ സ്വ​ദേ​ശി ന​ന്‍​മ​യി​ല്‍ നൗ​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ഷോ​പ്പി​ന്‍റെ പൂ​ട്ടു​ക​ളോ ഒ​ന്നും ത​ന്നെ ത​ക​ര്‍​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച ക​ട​യി​ലെ കാ​ഷ് കൗ​ണ്ട​റി​നോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യും കാ​ണാ​താ​യി​രു​ന്നു.​നാ​ദാ​പു​രം എ​സ്ഐ എ​ന്‍.​പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ക​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.