ഹോം ​ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 19, 2019 12:38 AM IST
കോ​ട​ഞ്ചേ​രി: ചെ​മ്പു​ക​ട​വ് ഗ​വ​ൺമെന്‍റ് യു​പി സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ്വ​ന്ത​മാ​യി ഒ​രു ഗൃ​ഹ​ലൈ​ബ്ര​റി എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​റാം ക്ലാ​സി​ലെ വി​ഷ്ണു​പ്ര​സാ​ദ്, ജോ​യ​ൽ ജെ​യ്സ​ൺ, അ​ല​ൻ റോ​യി​ൻ​സ്, റോ​സ് മ​രി​യ മാ​ത്യു മൂ​ന്നാം ക്ലാ​സി​ലെ ജോ​മ​ൽ ജെ​യ്സ​ൺ, ആ​ൽ​ബി​ൻ റോ​യി​ൻ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​നീ​ഷ് കെ.ഏ​ബ്ര​ഹം, എം​എ​ച്ച്. ഹി​ഷാം. അ​ബ്ദു​ൾ സ​മ​ദ്, ലു​ലു മീ​രാ​ൻ, കെ. ​അ​ശ്വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും വാ​യ​ന പ​രി​പോ​ഷി​പ്പി​ക്കു​കയാ​ണ് പദ്ധതിയുടെ ല​ക്ഷ്യം.

രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടു

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ചെ​വി ക​ടി​ച്ചു​മു​റി​ച്ച കേ​സി​ല്‍ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.
ജൂ​ലൈ നാ​ലി​ന് ആ​നി​ഹാ​ള്‍ റോ​ഡി​ലെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ആ​ള്‍ ഭ​ക്ഷ​ണം ല​ഭി​ക്കാ​ന്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ക​യും ജീ​വ​ന​ക്കാ​ര​ന്‍റെ ചെ​വി ക​ടി​ച്ചു മു​റി​ച്ച​ശേ​ഷം ഓ​ടിപ്പോ​കു​ക​യാ​യി​രു​ന്നു. ടൗ​ണ്‍​പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്രതിയുടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 9497980711 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.