ക​ക്ക​യം ബാം​ബു​പാ​ർ​ക്ക് ന​വീ​ക​ര​ണം: യോ​ഗം ചേ​ർ​ന്നു
Wednesday, November 20, 2019 12:59 AM IST
കൂ​രാ​ച്ചു​ണ്ട്: ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ക്ക​യ​ത്തി​ന്‍റെ ടൂ​റി​സ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ക്ക​യം അ​ങ്ങാ​ടി​ക്ക് സ​മീ​പ​മു​ള്ള ബാം​ബു​പാ​ർ​ക്ക് ന​വീ​ക​രിക്കുന്നു. പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​ൻ മു​ഖേ​ന​യാ​ണ് ഇ​തി​ന്‍റെ ന​വീ​ക​ര​ണം. പ്ര​കൃ​തി സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തി കൊ​ണ്ടു​ള്ള പ​ദ്ധ​തി ടൂ​റി​സം വ​കു​പ്പാ​ണ് സ​ജീ​ക​ര​ണം ന​ട​ത്തു ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി സ​ബ് ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ക്ക​യ​ത്ത് യോ​ഗം ചേ​ർ​ന്നു. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​തി​ഭ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കാ​ർ​ത്തി​ക വി​ജ​യ​ൻ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ക​ക്ക​യം വ​നി​താ ലേ​സ​ർ കോ​ൺ‌​ട്രാ​ക്ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് റ​ജീ​ന, ടൂ​റി​സം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ ​ക​ലാ ല​ക്ഷ്മി, പ്രോ​ജ​ക്ട് എൻജിനി​യ​ർ സി.​പി​ഞ്ചു​ഷ, ജ​ല​സേ​ച​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സിഎ​ച്ച് ബ്ലോ​ക്ക് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​പി. മു​ഹ​സീ​ൻ, സാ​ഗി പ​ദ്ധ​തി ഓ​ഫീ​സ​ർ വി.​കെ. ശ്രീ​ല​ത, ഇ.​ജി.​സ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.