കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷ​പെ​ടു​ത്തി
Wednesday, November 20, 2019 12:59 AM IST
മു​ക്കം: പൊ​റ്റ​ശേ​രി ഇ​രു​മ്പ​ടി​യി​ൽ രാ​ജ​ൻ എ​ന്ന​യാ​ളു​ടെ കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ മു​ക്ക​ത്ത് നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പെ​ടു​ത്തി. ഫ​യ​ർ​മാ​ൻ എം. ​നി​ഖി​ൽ കി​ണ​റ്റി​ലി​റ​ങ്ങി ആ​ടി​നെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ പ​ത്തി​ന് സം​ഭ​വം. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ അ​ബ്‌​ദു​ൾ ഷു​ക്കൂ​ർ, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​സ​ന്തോ​ഷ്‌ കു​മാ​ർ, ഫ​യ​ർ​മാ​ൻ മാ​രാ​യ ആ​ർ. മി​ഥു​ൻ, ഇ. ​സു​ബി​ൻ, മ​നു​പ്ര​സാ​ദ്‌, ഡ്രൈ​വ​ർ​മാ​രാ​യ ടി.​എ​സ്. സി​ബി, സി.​പി. അ​ൻ​വ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.