വി​ല​ങ്ങാ​ട്: സ​ഹാ​യം ല​ഭി​ച്ച​ത് 14 പേ​ര്‍​ക്ക് മാ​ത്രം
Wednesday, November 20, 2019 12:59 AM IST
വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം തേ​ടി​യ​വ​രി​ല്‍ സ​ഹാ​യം ല​ഭി​ച്ച​ത് വെ​റും 14 പേ​ര്‍​ക്ക്. ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ നാ​ല് പേ​ര്‍ മ​രി​ക്കു​ക​യും നി​ര​വ​ധി വീ​ടു​ക​ള്‍ ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
197 പേ​രാ​ണ് സ​ഹാ​യം തേ​ടി സ​ര്‍​ക്കാ​രി​ന്‍റെ മു​ന്നി​ലെ​ത്തി​യ​ത്. ഈ ​ലി​സ്റ്റി​ല്‍ അ​പേ​ക്ഷ​ക​ളു​ടെ പ​രി​ശോ​ധ​ന 109 പേ​രു​ടേ​ത് പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രും ഇ​ത് വ​രെ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. ഉ​രു​ള്‍ പൊ​ട്ട​ലും പ്ര​കൃ​തി ക്ഷോ​ഭ​വും എ​ല്ലാം ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സം ക​ഴി​യാ​റാ​യി​ട്ടും അ​ര്‍​ഹ​ത​പ്പെട്ട​വ​ര്‍ ഇ​പ്പോ​ഴും പ​ടി​ക്ക് പു​റ​ത്ത് ത​ന്നെ​യാ​ണ്. 109 പേ​രി​ല്‍ പെ​ട്ട 14 പേ​ര്‍​ക്കാ​ണ് പ​തിനാ​യി​രം രൂ​പ മു​ത​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ വ​രെ അ​നു​വ​ധി​ച്ച​ത്. 88 അ​പേ​ക്ഷ​ക​രു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു തീ​രു​മാ​ന​വും ഇ​ത് വ​രെ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.