വ്യാ​ജ ഐ​പി​എ​സ് കാ​ര​ന്‍ വി​പി​ന്‍ കാ​ര്‍​ത്തി​ക്ക് റി​മാ​ൻഡില്‍
Wednesday, November 20, 2019 1:01 AM IST
നാ​ദാ​പു​രം: മേ​ഖ​ല​യി​ല്‍ ര​ണ്ട് ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ച്ച കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ വ്യാ​ജ ഐ​പി​എ​സ് കാ​ര​ന്‍ പു​റ​മേ​രി കോ​ട​ഞ്ചേ​രി സ്വ​ദേ​ശി വേ​ണു നാ​ദ​ത്തി​ല്‍ വി​പി​ന്‍ കാ​ര്‍​ത്തി​ക്കി(29)നെ ​നാ​ദാ​പു​രം കോ​ട​തി ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു. 2014 ല്‍ ​നാ​ദാ​പു​രം എ​സ്ബി​ടി ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ​താ​യി​രു​ന്നു പ്ര​തി.

ക​ഴി​ഞ്ഞ ദി​വ​സം ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ല്‍ റി​മാ​ൻഡില്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ നാ​ദാ​പു​രം കോ​ട​തി​യു​ടെ പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ന്‍റ് പ്ര​കാ​രം പ്ര​തി​യെ നാ​ദാ​പു​രം കോ​ട​തി​യ കോ​ട​തി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 2014 ല്‍ ​ഇ​രി​ങ്ങ​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലും ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ഇ​യാ​ള്‍ തു​ട​ര്‍​ച്ച​യാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​വാ​തി​രു​ന്ന​തി​നി​ടെ തു​ട​ര്‍​ന്ന് നാ​ദാ​പു​രം കോ​ട​തി എ​ല്‍​പി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലും കോ​ട​തി​യ​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ജി​സ്‌​ട്രേ​റ്റ് ഇ. ​ര​ഞ്ജി​ത്ത് ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.