അ​ഭി​ന​വ് മി​ക​ച്ച ന​ട​ന്‍, അ​ഷൈ​ന ന​ടി
Thursday, November 21, 2019 12:37 AM IST
കോ​ഴി​ക്കോ​ട്: മി​ക​ച്ച നാ​ട​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 'പേ​ര് ' എ​ന്ന നാ​ട​ക​ത്തി​ന്‍റെ ക​രു​ത്ത് അ​തി​ല്‍ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ അ​ഭി​യാ​യി വേ​ഷ​മി​ട്ട അ​ഭി​ന​വി​ന്‍റെ പ്ര​ക​ട​നം കൂ​ടി​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ താ​ഴ​ക്കി​ട​യി​ല്‍ ജീ​വി​ക്കു​ന്ന.. പേ​ര് പോ​ലും ബാ​ധ്യ​ത​യാ​യി മാ​റു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ദ​യ​നീ​യ​ത​ക​ളും ആ​ന​യാ​യി ഉ​ള്ള അ​വ​ന്‍റെ ഉ​ണ​ര്‍​ന്നെ​ണീ​ക്ക​ലും അ​സാ​ധാ​ര​ണ​മാം​വി​ധ​മാ​ണ് അ​ഭി​ന​വ് വേ​ദി​യി​ല്‍ ആ​വി​ഷ്‌​ക്ക​രി​ച്ച​ത്. അ​ഭി​ന​വ് ആ​ണ് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ട ന്‍. ​മേ​മു​ണ്ട സ്‌​കൂ​ളി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഭി​ന​വ്.
വെ​ല്ലു​വി​ളി​ക​ളെ ഒ​ന്നൊ​ന്നാ​യി നേ​രി​ട്ട് മു​ന്നോ​ട്ട് പോ​കു​ന്ന ആ​ന​പ്പാ​റ ആ​ലീ​സ് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ നാ​ട​കാ​സ്വാ​ദ​ക​ര്‍ ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ച്ച ക​ഥാ​പാ​ത്ര​മാ​ണ്. അ​ല്‍​പ്പം വി​ല്ല​ത്ത​ര​മു​ള്ള ആ​ന​പ്പാ​റ ആ​ലീ​സി​നെ അ​ന​ശ്വ​ര​മാ​ക്കി​യ തി​രു​വ​ങ്ങൂ​ര്‍ എ​ച്ച് എ​സ് എ​സി​ലെ അ​ഷൈ​ന അ​നി​ല്‍ കു​മാ​ര്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ടി​യാ​യി. ആ​ദ്യ​മാ​യാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ഷൈ​ന നാ​ട​ക​ത്തി​ല്‍ വേ​ഷ​മി​ടു​ന്ന​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ കൊ​യി​ലാ​ണ്ടി അ​ര​ങ്ങാ​ട​ത്ത് അ​നി​ല്‍ കു​മാ​റി​ന്‍റെ​യും ഷൈ​ജ​യു​ടെ​യും മ​ക​ളാ​ണ് അ​ഷൈ​ന അ​നി​ല്‍ കു​മാ​ര്‍

മേ​മു​ണ്ട സ്‌​കൂ​ള്‍
സം​സ്ഥാ​ന ക​ലോ​ലത്സവ വേ​ദി​യി​ലേ​ത്തും

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ വ​ര്‍​ഷം 'കി​ത്താ​ബ് ' സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ല്‍​സ​വ വേ​ദി​യി​ല്‍ എ​ത്തി​യി​ല്ല..​പ​ക്ഷെ ഇ​ത്ത​വ​ണ 'പേ​ര്' എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ മേ​മു​ണ്ട ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സം​സ്ഥാ​ന ക​ലോ​ല്‍​സ​വ വേ​ദി​യി​ലേ​ക്കെ​ത്തും. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ്‌​കൂ​ള്‍ അ​ത​രി​പ്പി​ച്ച പ​ള്ളി​യി​ല്‍ വാ​ങ്ക് വി​ളി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ പ​റ​ഞ്ഞ 'കി​ത്താ​ബ്' നാ​ട​കം ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന ക​ലോ​ല്‍​സ​വ​ത്തി​ല്‍ നാ​ട​കം അ​വ​ത​രി​പ്പി​ച്ചി​രു​ന്നി​ല്ല.പേ​ര് പോ​ലും വെ​ല്ലു​വി​ളി​യാ​കു​ന്ന വ​ര്‍​ത്ത​മാ​ന​കാ​ല സം​ഭ​വ​ങ്ങ​ള്‍ പ്ര​മേ​യ​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ മേ​മു​ണ്ട ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​വ​ത​രി​പ്പി​ച്ച നാ​ട​കം 'പേ​ര്' അ​ര​ങ്ങി​ലെ​ത്തി​യ​ത്.