ഉ​രു​ൾ​പൊ​ട്ട​ൽ: ദു​രി​ത ബാ​ധി​ത​ർ പെ​രു​വ​ഴി​യി​ൽ
Friday, November 22, 2019 12:48 AM IST
വി​ല​ങ്ങാ​ട്: ആ​ലി​മൂ​ല​യി​ൽ ക​ഴി​ഞ്ഞ ഒാഗ​സ്റ്റ് ഒ​മ്പ​താം തി​യ്യ​തി രാ​ത്രിയു​ണ്ടാ​യ നാ​ടി​നെ ന​ടു​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്താ​തെ ദു​രി​ത ബാ​ധി​ത​ർ പെ​രു​വ​ഴി​യി​ൽ. വീ​ടു​ക​ൾ ന​ശി​ച്ചു​പോ​യ വി​ല​ങ്ങാ​ട് പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു സ​ഹാ​യ​വും സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലും, വാ​ട​ക വീ​ടു​ക​ളി​ലു​മാ​യി ക​ഴി​യു​ക​യാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും താ​മ​സി​ച്ച​വ​ർ​ക്ക് പ​തി​നാ​യി​രം രൂ​പ സ​ഹാ​യം ല​ഭി​ച്ച​പ്പോ​ൾ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട 14 കു​ടും​ബ​ങ്ങ​ൾ​ക്ക് യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്ന് ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച യു​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.​
ശ​രീ​ര​ം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ ജോ​സ് വ​ട്ട​ക്കു​ന്നേ​ൽ മ​റ്റൊ​രു വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ പോ​ലും ഇ​തു​മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന ഇ​ദ്ദേ​ഹം ത​ന്‍റെ പ്ര​യാ​സ​ങ്ങ​ൾ പ്ര​തി​നി​ധി സം​ഘ​ത്തോ​ട് വി​ശ​ദീ​ക​രി​ച്ചു. എ​ന്ന് സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന മ​റു​പ​ടി പോ​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌
പ്ര​തി​നി​ധി സം​ഘ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​രി ജോ​ൺ പൂ​ത​ക്കു​ഴി, നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​രി എ​ൻ.​കെ.​മൂ​സ മാ​സ്റ്റ​ർ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​മാ​ൽ കോ​ര​ങ്കോ​ട്ട്, ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ളാ​യ സി.​വി.​മൊ​യ്തീ​ൻ ഹാ​ജി, ടി.​സി.​അ​ന്ത്രു ഹാ​ജി , ആ​ൻ​റ​ണി ഈ ​രൂ​രി, ബോ​ബി തോ​ക്ക​നാ​ട്ട്, ഷാ​ജു ഫി​ലി​പ്പ്, കെ.​എം. സ്ക​റി​യ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​റി​ന്‍റെ മെ​ല്ലേ​പ്പോ​ക്ക് ന​യം തി​രു​ത്ത​ണ​മെ​ന്നും, അ​ടി​യ​ന്തര​മാ​യി സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി സം​ഘം സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.