അ​ന്ന് പ്ര​ള​യം, ഇ​ന്ന് അ​തി​ക്ര​മം; കൗ​മു​ദി ന​മ്പ​ര്‍ വ​ണ്‍
Friday, November 22, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: സ​മൂ​ഹ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​നേ​രെ ഉ​ണ്ടാ​വു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ അ​ഭി​ന​യ മി​ക​വി​ലൂ​ടെ അ​ര​ങ്ങി​ല്‍ ചെ​റു​ത്തു നി​ല്‍​പ്പു​യ​ര്‍​ത്തു​ക​യാ​ണ് കൗ​മു​ദി ക​ള​രി​ക്ക​ണ്ടി. പൂ​മാ​തൈ പൊ​ന്ന​മ്മ​യു​ടെ ക​ഥ​യി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​വു​ന്ന പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രെ പോ​രാ​ട്ട ശ​ബ്ദ​മു​യ​ര്‍​ത്തി​യ കൗ​മു​ദി​ക്ക് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം മോ​ണോ ആ​ക്ടി​ല്‍ ഒ​ന്നാം സ്ഥാ​നം. ക​ഴി​ഞ്ഞ​ത​വ​ണ മോ​ണോ ആ​ക്ടി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ കൗ​മു​ദി എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ണ് കൗ​മു​ദി സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ര​മേ​ഷ് കാ​വി​ലി​ന്‍റെ ര​ച​ന​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​വു​ന്ന അ​തി​ക്ര​മ​ങ്ങ​ളും അ​നീ​തി​ക​ളും അ​വ​ള്‍ തു​റ​ന്നു​കാ​ട്ടി. സ​ത്യ​ന്‍ മു​ദ്ര​യാ​ണ് കൗ​മു​ദി ക​ള​രി​ക്ക​ണ്ടി​യു​ടെ ഗു​രു.