കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ദു​ര​വ​സ്ഥ​യി​ൽ അ​ങ്ക​ണ​വാ​ടി
Saturday, November 23, 2019 1:07 AM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് ക​ള​രി ക​ണ്ടി​യി​ൽ 26പി​ഞ്ചു കു​രു​ന്നു​ക​ൾ എ​ത്തു​ന്ന ഒ​രു അം​ഗ​ന​വാ​ടി ദു​ര​വ​സ്ഥ​യി​ൽ. 1993 ൽ ​നി​ർ​മി​ച്ച ഈ ​ശി​ശു മ​ന്ദി​ര​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം രോ​ഗാ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​വ​രെ ഒ​രു അ​റ്റ​കു​റ്റ​പ​ണി​യും ന​ട​ത്തി​യി​ട്ടു​മി​ല്ല. മേ​ൽ​ക്കൂ​ര​യി​ലെ കോ​ൺ​ക്രീ​റ്റ് ആ​കെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഏ​തു​നി​മി​ഷ​വും താ​ഴെ വീ​ഴും എ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
ഒ​രു മ​ഴ പെ​യ്താ​ൽ ഈ ​മേ​ൽ​ക്കൂ​ര​യ്ക്കു താ​ഴെ ന​ന​യാ​തെ ഇ​രി​ക്കാ​ൻ ആ​കി​ല്ല​എ​ന്നു​റ​പ്പു​ള്ള​തു​കൊ​ണ്ടു​ത​ന്നെ മു​ക​ളി​ൽ ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടി​യാ​ണ് ഇ​തി​നു​ള്ളി​ൽ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രും പി​ഞ്ചു കു​ട്ടി​ക​ളും വൈ​കു​ന്നേ​രം വ​രെ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ വൈ​ദ്യു​തി എ​ത്താ​ത്ത ഈ ​കെ​ട്ടി​ട​ത്തി​ൽ ചൂ​ടു​കാ​ല​ത്ത് രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ ഇ​രി​ക്കു​ക എ​ന്ന​ത് അ​ത് ഈ ​പി​ഞ്ചു കു​രു​ന്നു​ക​ൾ​ക്ക് കി​ട്ടാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ശി​ക്ഷ​യാ​ണ്. വെ​റും നി​ല​ത്തി​രു​ന്ന് ആ​ണ് ഈ ​കു​ട്ടി​ക​ളു​ടെ ക​ളി​യും പ​ഠ​ന​വും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും എ​ല്ലാം. ത​റ​യോ​ട് ചേ​ർ​ന്ന് ചു​മ​രു​ക​ളി​ൽ ഒ​ന്നി​ല​ധി​കം വ​ലി​യ മാ​ള​ങ്ങ​ളു​ണ്ട് ഈ ​അ​ങ്ക​ണ​വാ​ടി​യി​ൽ . കെ​ട്ടി​ട​ത്തി​നു ത​റ കെ​ട്ടി​യ ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ പു​റ​ത്തു​നി​ന്ന് അ​ക​ത്തോ​ള​മെ​ത്തു​ന്ന വ​ലി​യ പൊ​ത്തു​ക​ൾ വേ​റെ.