ന​ഗ​ര​സ​ഭ രാ​വി​ലെ വി​ത​ര​ണം ചെ​യ്ത കോ​ഴിക്കുഞ്ഞു​ങ്ങ​ൾ വൈ​കു​ന്നേ​ര​ം ച​ത്തു
Thursday, December 5, 2019 12:27 AM IST
മു​ക്കം: വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ക്കം ന​ഗ​ര​സ​ഭ വി​ത​ര​ണം ചെ​യ്ത മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം കൂ​ട്ട​ത്തോ​ടെ ച​ത്തു. പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് ന​ൽ​കി​യ മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളാ​ണ് കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്.

ചി​ല ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കി​ട്ടി​യ കോ​ഴി​ക​ളി​ൽ പ​കു​തി​യോ​ളം ച​ത്തു പോ​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ അ​മ്പ​ല​ക്ക​ണ്ടി പാ​ലാ​ട്ടു​പ​റ​മ്പി​ൽ ബേ​ബി​ക്ക് കി​ട്ടി​യ 25 ൽ ​ഏ​ഴ് കോ​ഴി​ക​ൾ വൈ​കിട്ടോ​ടെ ച​ത്ത​ത്. പ​ത്തെ​ണ്ണം രോഗം പി​ടി​ച്ച നി​ല​യി​ലാ​ണെ​ന്ന് ബേ​ബി പ​റ​ഞ്ഞു. ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ച​ന്ദ്ര​ന്‍റെ ഏ​ഴ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളാ​ണ് രാ​ത്രി ച​ത്തു.

മ​റ്റു പ​ലരുടെ​യും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തി​ട്ടു​ണ്ട്. 690 രൂ​പ​യ്ക്കാ​ണ് 25 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഗു​ണ​ഭോ​ക്താ​വി​ന് വി​ത​ര​ണം ചെ​യ്ത​ത്. 25 കു​ഞ്ഞു​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യം 650 രൂ​പ​യാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും, വി​ല കൂ​ടി​യെ​ന്ന് പ​റ​ഞ്ഞ് 40 രൂ​പ അ​ധി​കം വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. 45 ദി​വ​സം പ്രാ​യ​മു​ള്ള ഗി​രി​രാ​ജ ഇ​ന​ത്തി​ൽ​പ്പെ​ട്ട കോ​ഴി​ക്കു​ഞ്ഞി​നെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കേ​ര​ള വെ​റ്റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​രി​ഞ്ഞ കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്നാ​ണ് അ​ധി​കൃ​തർ പറയുന്നത്.