വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍: ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് ധ​ന​സ​ഹാ​യം കൈ​മാ​റി
Thursday, December 5, 2019 12:27 AM IST
വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് ആ​ലി മൂ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട സ്‌​കൗ​ട്ട് വി​ദ്യാ​ര്‍​ഥി​ക്ക് ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റി. കൊ​ച്ചുമാ​ണിപ​റ​മ്പി​ല്‍ ഏ​ബ​ല്‍ അ​ല്‍​ഫോ​ന്‍​സ് കെ. ​ജോ​ര്‍​ജ്ജി​നാ​ണ് തു​ക കൈ​മാ​റി​യ​ത്. ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് നാ​ദാ​പു​രം ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​നും, ജി​ല്ലാ അ​സോ​സി​യേ​ഷ​നും സ​മാ​ഹ​രി​ച്ച ഫ​ണ്ട് ‍ പി.​പി. കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ര്‍ ഏ​ബ​ല്‍ അ​ല്‍​ഫോ​ന്‍​സ് കെ ​ജോ​ര്‍​ജ്ജി​നും മാ​താ​വ് റ​ജി ജിബി​നും കൈ​മാ​റി.

ഒാഗ​സ്റ്റ് എ​ട്ടാം തി​യ്യ​തി രാ​ത്രി 11നാണ് നാ​ടി​നെ ന​ടു​ക്കി​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഏ​ബ​ലും മാ​താ പി​താ​ക്ക​ള​ട​ക്ക​മു​ള്ള കു​ടും​ബം താ​മ​സി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് വീ​ട് ത​ക​ര്‍​ന്ന​ത്. നാ​ല് മാ​സ​മാ​യി​ട്ടും ക​യ​റി കി​ട​ക്കാ​ന്‍ വീ​ടി​ല്ലാ​തെ ബ​ന്ധു​വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ഏ​ബ​ലി​ന്‍റെ കു​ടും​ബം ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​റി​ല്‍ നി​ന്ന് ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ഏ​ബ​ലി​ന്‍റെ പി​താ​വ് ജി​ബി​ന്‍ കൂ​ലി വേ​ല ചെ​യ്താ​ണ് കു​ടും​ബം പോറ്റുന്ന​ത്. ആ​ലിമൂ​ല​യി​ല്‍ വീ​ട് വയ്ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് പ​റ​ഞ്ഞ​തോ​ടെ മ​റ്റൊ​രി​ടം ഇ​ല്ലാ​തെ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് വീ​ട് വയ്ക്കാ​ന്‍ സ്വ​കാ​ര്യ വ്യ​ക്തി സ്ഥ​ലം ന​ല്‍​കി​യി​ട്ടു​ണ്ട്.

വി​ല​ങ്ങാ​ട് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ടോ​സ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. മോ​ഹ​ന​ന്‍, പി. ​പ്ര​വീ​ണ്‍, പി.​ജി. രാ​ജീ​വ്, മ​ഞ്ജു​ള ടീ​ച്ച​ര്‍, ജ​മീ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം. വി​ല്‍​സ​ണ്‍, കെ. ​ബി​മ​ല്‍, സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ രാ​ജ്യ പു​ര​സ്‌​കാ​ര്‍ നേ​ടി​യ സ്‌​കൗ​ട്ട്, ഗൈ​ഡ് വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഡി​ഒ​സി വി.​കെ. മോ​ഹ​ന​നും, ജി​ല്ലാ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി മ​ഞ്ജു​ള ടീ​ച്ച​റും ഉ​പ​ഹാ​ര​ങ്ങ​ള്‍ കൈ​മാ​റി.