ബീ​ച്ച് ഗെ​യിം​സി​ന് തു​ട​ക്ക​ം
Thursday, December 5, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: സ്പോ​ർ​ട്സ് ബീ​ച്ച് എ​ന്ന ന​വീ​ന ആ​ശ​യം മു​ൻ​നി​ർ​ത്തി അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ കാ​മ്പു​റം ബീ​ച്ചി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യി എ ​പ്ര​ദീ​പ്‌ കു​മാ​ർ എം​എ​ൽ എ ​പ​റ​ഞ്ഞു.

തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ബീ​ച്ച് ഗെ​യിം​സ് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും ഉ​ൾ​പ്പെ​ടെ ഉ​ള്ള ക​ളി​ക്ക​ള​ങ്ങ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ഇ​ല്ലാ​താ​ക്ക​പ്പെ​ടു​ക​യാ​ണ്.

കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​ത് മാ​ത്ര​മ​ല്ല വി​ക​സ​നം എ​ന്ന തി​രി​ച്ച​റി​വോ​ടെ അ​ത്ത​രം സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പെ​ട​ണം. ക​ളി​ക്ക​ള​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​തി​യ​ത് വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഒ​രു സ്വ​കാ​ര്യ ബി​ല്ല് നി​യ​മ സ​ഭ​യു​ടെ പ​രി​ഗ​ണ​യി​ൽ കൊ​ണ്ട് വ​രാ​നാ​യി ശ്ര​മി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.