എ​ലി​യ​റ​മ​ല ചെ​ങ്ക​ൽ ഖ​ന​നം: പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെയെന്ന് വി.​എം. സു​ധീ​ര​ന്‍
Thursday, December 5, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി​ക്ക​ല്‍ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം പോ​ലും ന​ട​ത്താ​തെ ത​ല​ക്കു​ള​ത്തൂ​രി​ലെ എ​ലി​യ​റ​മ​ല​യി​ല്‍ ചെ​ങ്ക​ല്‍ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ.

പ്ര​ദേ​ശ​ത്തി​ന്‍റെ കു​ടി​വെ​ള്ളം മു​ട്ടി​ച്ചു കൊ​ണ്ട് എ​ലി​യ​റ മ​ല​യി​ല്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന ചെ​ങ്ക​ല്‍ ഖ​ന​ന​ത്തി​നെ​തി​രേ എ​ലി​യ​റ​മ​ല സം​ര​ക്ഷ​ണ സ​മി​തി മു​ത​ല​ക്കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​ര​സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷാ​ജി​ക്കെ​തി​രാ​യ വ​ധ​ശ്ര​മം ന​ട​ന്നി​ട്ട് 53 ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടു.

ഒ​രാ​ളെ​പ്പോ​ലും പി​ടി​കൂ​ടി​യി​ട്ടി​ല്ല. പോ​ലീ​സിന്‍റെ നി​ഷ്‌​ക്രി​യ​ത്വം പൊ​റു​ക്കാ​നാ​വി​ല്ല. അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ എ​ലി​യ​റ മ​ല സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.

ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​പ്ര​കാ​ശ​ന്‍, മാ​സ് മൂ​വ്‌​മെ​ന്‍റ് സെ​ക്ര​ട്ട​റി പി.​ടി. ഹ​രി​ദാ​സ്, കു​റ്റ്യാ​ടി മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി. ​നാ​രാ​യ​ണ​ന്‍ വ​ട്ടോ​ളി, ബി​ജു ആ​ന്‍റ​ണി, ഷൗ​ക്ക​ത്ത​ലി എ​രോ​ത്ത്, ബി.​എ​സ്. സ​നാ​ഥ്, ഇ.​പി. ര​ത്‌​നാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.