ഹാ​ൻ​ഡ്ബോ​ൾ ചാ​മ്പ്യ​ൻ​ഷിപ്പ് ആ​രം​ഭി​ച്ചു
Friday, December 6, 2019 12:39 AM IST
കോ​ട​ഞ്ചേ​രി: കാലിക്കട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ന്ത​ർ​ക​ലാ​ല​യ പു​രു​ഷ​വി​ഭാ​ഗം ഹാ​ൻ​ഡ്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രം. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള മു​പ്പ​തി​ൽ​പ്പ​രം ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് ഏ​ഴി​ന് സ​മാ​പി​ക്കും.