ഡോ​ക്ട​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Friday, December 6, 2019 12:39 AM IST
നാ​ദാ​പു​രം: ഡോ​ക്ട​ര്‍ എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സോ​ഫ്റ്റ് വെ​യ​ര്‍ എ​ൻ​ജി​നി​യ​റെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി. ഏ​റ​ണാ​കു​ളം വെ​ണ്ണ​ല സ്വ​ദേ​ശി​നി തു​ണ്ടി​പ​റ​മ്പി​ല്‍ സ​ന്ധ്യ (38) നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. തൃ​ശൂരി​ലെ മൂ​ന്ന് സ്വ​കാ​ര്യ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​തി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു ഇ​തെ തു​ട​ര്‍​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് പ്ര​തി​യെ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്.
യു​വ​തി റി​സ​ര്‍​ച്ച് ചെ​യ്യു​ന്നു എ​ന്ന് പ​റ​ഞ്ഞ തൃ​ശൂരി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​തി​യെ​യും കൊ​ണ്ട് പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. യു​വ​തി സോ​ഫ്റ്റ് വെ​യ​ര്‍ എ​ൻ​ജി​നീ​യ​റു​ടെ വീ​ട്ടു​കാ​രോ​ട് ത​റ​വാ​ട് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ തൃ​ശ്ശൂ​ര്‍ പ​ള്ള​ശ്ശേ​രി മ​ന​യി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് പു​റ​മേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് യു​വ​തി​യെ കു​റി​ച്ച് നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് നാ​ദാ​പു​രം എ​സ്ഐ എ​ന്‍. പ്ര​ജീ​ഷ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി ഡോ​ക്ട​റ​ല്ലെ​ന്നും ത​ട്ടി​പ്പാ​ണെ​ന്നും മ​ന​സ്സി​ലാ​യ​ത്. ഫെ​യ്‌​സ് ബു​ക്കി​ലൂ​ടെ ഡോ​ക്ട​ര്‍ പ​വി​ത്ര എ​ന്‍. ന​മ്പൂ​തി എ​ന്ന വ്യാ​ജ പ്രൊ​ഫൈ​ലി​ലൂ​ടെ​യാ​ണ് യു​വാ​വ് യു​വ​തി​യെ പ​രി​ച​യ​പെ​ടു​ന്ന​ത്.
തു​ട​ര്‍​ന്ന് യു​വാ​വ് നാ​ല് വ​ര്‍​ഷ​ത്തോ​ളം യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. റി​മാ​ന്‍റ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​യെ കോ​ട​തി​യി​ല്‍ തി​രി​ച്ചേ​ല്‍​പ്പി​ച്ച് റി​മാ​ന്‍റ് ചെ​യ്തു. യു​വ​തി കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.