സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്: എ​ള​മ്പ​മ​ല വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ നിന്നും 270 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി
Friday, December 6, 2019 12:39 AM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ള​മ്പ മ​ല​യി​ല്‍ വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ചാ​രാ​യം നി​ര്‍​മ്മി​ക്കാ​ന്‍ സൂ​ക്ഷി​ച്ച് വച്ച വാ​ഷ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് വ​ട​ക​ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘം മ​ല​യോ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം.​എം. സോ​മ​സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് എ​ള​മ്പ പു​ഴ​യോ​ര​ത്ത് പ്ലാ​സ്റ്റി​ക്ക് ബാ​ര​ലി​ലാ​ക്കി സൂ​ക്ഷി​ച്ച് വച്ച നി​ല​യി​ലാ​യി​രു​ന്നു 270 ലി​റ്റ​ര്‍ വാ​ഷ് ശേ​ഖ​രം.
സി​ഇ​ഒ​മാ​രാ​യ പി.​പി. ഷൈ​ജു, എ.​കെ. ര​തീ​ഷ്, വി.​സി. വി​ജ​യ​ന്‍, കെ.​എ​ന്‍. റി​മേ​ഷ്, ഡ്രൈ​വ​ര്‍ പ്ര​ജീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പു​തു​വ​ത്സ​രാ​ഘോ​ഷ​വും, കൃ​സ്മ​സി​നും മു​ന്നോ​ടി​യാ​യി വ്യാ​ജ വാ​റ്റി​നും, അ​ന​ധി​കൃ​ത മ​ദ്യ വി​ല്‍​പ​ന​ക്കു​മെ​തി​രെ ന​ട​പ​ടി ശ്ക​ത​മാ​ക്കി​യ​താ​യും ര​ഹ​സ്യ വി​വ​രം ന​ല്‍​കു​ന്ന​ത​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.