പാ​ര്‍​ക്ക് നാ​ളെ തു​റ​ക്കും
Friday, December 6, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​നു സ​മീ​പ​ത്ത് ഓ​യി​റ്റി റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ പാ​ര്‍​ക്കും ന​വീ​ക​രി​ച്ച റെ​യി​ന്‍​ബോ പ​ടി​ക​ളും നാ​ളെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ മീ​രാ ദ​ര്‍​ശ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ല്‍ നി​ന്നും ഓ​യി​റ്റി റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന കോ​ണി​പ​ടി​ക​ള്‍​ക്ക് സ​മീ​പ​മാ​ണ് പാ​ര്‍​ക്ക് ഒ​രു​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും 124 ചാ​ക്ക് പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം ചെ​യ്ത​ത്. കോ​ണി​പ​ടി​ക​ളി​ല് അ​റ്റ​കു​റ്റ​പ്പണി​ ന​ട​ത്തി പെ​യിന്‍റ് അ​ടി​ച്ചിട്ടു​ണ്ട്.