സ​മ്പു​ഷ്ട കേ​ര​ളം പ​ദ്ധ​തി: സ​ര്‍​വേ തു​ട​ങ്ങി
Friday, December 6, 2019 12:41 AM IST
കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ല്‍ ന്യൂ​ട്രി​ഷ​ന്‍ മി​ഷ​ന്‍ സ​മ്പു​ഷ്ട കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍ വീ​ടു​ക​ളി​ല്‍ ന​ട​ത്തു​ന്ന സ​ര്‍​വ്വേ​യു​മാ​യി പൊ​തു​ജ​നം സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. നാ​ഷ​ണ​ല്‍ ന്യൂ​ട്രി​ഷ​ന്‍ മി​ഷ​ന്‍, സ​മ്പു​ഷ്ട കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ഷ​ക​ക്കു​റ​വ്, അ​നീ​മി​യ തു​ട​ങ്ങി രോ​ഗ​ങ്ങ​ള്‍ നി​ര്‍​മാ​ര്‍​ജ്ജ​നം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കും ഒ​രു മൊ​ബൈ​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും അ​തു​വ​ഴി അ​ര്‍​ഹ​മാ​യ സേ​വ​നം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ഐ​സി​ഡി​എ​സ്-​സി​എ​എ​സ് കോ​മ​ണ്‍ അ​പ്ലി​ക്കേ​ഷ​ന്‍ സോ​ഫ്റ്റ്വെ​യ​റും നി​ല​വി​ല്‍ വ​ന്നി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക​ളി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ള്‍​ക്കും, ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും, കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും അ​ര്‍​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ക്യ​ത്യ​സ​മ​യ​ത്ത് എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് വ​ഴി ഒ​രു വ്യ​ക്തി​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ മ​റ്റൊ​രാ​ളി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും കൃ​ത്യ​മാ​യ അ​ള​വി​ല്‍ പോ​ഷ​കാ​ഹാ​ര​ങ്ങ​ളും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​മാ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്