. ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ വാ​ർ​ഷി​കം ഇ​ന്നു മു​ത​ൽ
Friday, December 6, 2019 12:41 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ശം​സു​ൽ ഉ​ല​മ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ വാ​ർ​ഷി​ക​വും മ​ത​പ്ര​ഭാ​ഷ​ണ​വും പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​വും ഇ​ന്ന് ആ​രം​ഭി​ക്കും. എ​സ്എം​എ​ഫ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ഫൈ​സി മു​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ഞ്ഞി മാ​യി​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വഹിക്കും.

ഇ​ന്ന് യു​ഡി​എ​ഫ് ബ​ഹു​ജ​ന മാ​ർ​ച്ച്

തി​രു​വ​മ്പാ​ടി: ജി​ല്ല​യി​ലെ തി​രു​വ​മ്പാ​ടി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തി​രു​വ​മ്പാ​ടി പു​ന്ന​ക്ക​ൽ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത പ​ഞ്ചാ​യ​ത്ത്, പി​ഡ​ബ്ല്യു​യു​ഡി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​ക്ക​ൽ നി​ന്നും പു​ല്ലൂ​രാം​പാ​റ​യി​ലേ​ക്ക് വ​മ്പി​ച്ച ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തു​ന്നു. വ​യ​നാ​ട്ടി​ൽ നി​ന്നും മ​ല​പ്പു​റം പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​വാ​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ​മാ​ർ​ഗ്ഗ​മാ​യ റോ​ഡ് കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.
റോ​ഡി​ൽ മൂ​ന്ന​ടി​യോ​ളം താ​ഴ്ച്ച​യി​ലു​ള്ള വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടു പോ​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ്ര​ശ്ന​ത്തി​ൽ കെ​സി​വൈ​എം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​വി​നു ആ​ല​പ്പാ​ട്ട്കോ​ട്ട​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ക്കു​ക​യും കു​ഴി​ക​ള​ട​ച്ച് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കെ​സി​വൈ​എം ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.