‘പാ​ഠ​ത്തോ​ടൊ​പ്പം പാ​ട​ത്തേ​ക്ക്’ ന​ടീ​ല്‍ ഉ​ത്സ​വം
Friday, December 6, 2019 12:42 AM IST
പേ​രാ​മ്പ്ര: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കാ​ര്‍​ഷി​ക അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വ​ള യു​പി സ്‌​കൂ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന പാ​ഠ​ത്തോ​ടൊ​പ്പം പാ​ട​ത്തേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ടീ​ല്‍ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ കാ​ര്‍​ഷി​ക ക്ല​ബ്ബി​ന്‍റേ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​ണ് എ​ട​വ​രാ​ട് പാ​ണ്ടി​കു​ന്നോ​ത്ത് താ​ഴെ വ​യ​ലി​ല്‍ ന​ട​ന്ന ന​ടീ​ല്‍ ഉ​ത്സ​വം. ക​ര്‍​ഷ​ക വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചെ​ളി​യി​ലി​റ​ങ്ങി ഞാ​റ് ന​ട്ടു. പ​ര​മ്പ​രാ​ഗ​ത കാ​ര്‍​ഷി​ക തൊ​ഴി​ലാ​ളി​ക​ളും ക​ര്‍​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്നു. ഫോ​ക് ലോ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വാ​യ ത​റ​മ്മ​ല്‍ അ​രി​യാ​യി പാ​ടി​ക്കൊ​ടു​ത്ത ഞാ​ട്ടി​പാ​ട്ട് ഏ​റ്റു​പാ​ടി​യാ​ണ് ഞാ​റ് ന​ടീ​ല്‍ ന​ട​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ഫീ​സ കൊ​യി​ലോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി.​ബി. ബി​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എം. ശോ​ഭ, സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി രാ​ജ​ന്‍ അ​രീ​ക്ക​ല്‍, എം​പി​ടി​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ടി. പ​ത്മ​നാ​ഭ​ന്‍, നൊ​ച്ചാ​ട് അ​മ്മ​ത്, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ ജി. ​സ്മി​ത, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ അ​ഷ്ബി​ന്‍ എ​സ്. റി​ജു, ടി. ​അ​സീ​ല്‍ അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.