റിമാൻഡിൽ വിട്ടു
Friday, December 6, 2019 12:42 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ വ​ധ​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​ന്‍റെ (44) റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തു​ട​ർ റി​മാ​ൻ​ഡി​ൽ വി​ട്ടു.
ആ​ൽ​ഫൈ​ൻ വ​ധ​ക്കേ​സി​ൽ റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച മൂ​ന്നാം പ്ര​തി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജു​കു​മാ​ർ(48) ടോം ​തോ​മ​സ് കേ​സി​ൽ ഉ​ച്ച​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ​സം​ഘം റി​മാ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് താ​മ​ര​ശേ​രി മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​ജു​കു​മാ​റി​നെ​യും തു​ട​ർ റി​മാ​ൻ​ഡി​ൽ വി​ട്ടു. അ​തേ​സ​മ​യം ടോം ​തോ​മ​സ് കേ​സി​ൽ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ പ്ര​ജു​കു​മാ​റി​നെ കു​റ്റ്യാ​ടി സി​ഐ എ​ൻ. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് താ​മ​ര​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ​ന്ന് ശേ​ഷി​ക്കു​ന്ന റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യാ​യ 18 വ​രെ പ്ര​ജി​കു​മാ​റി​നെ ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ൽ വി​ട്ടു.