എ​ര​ഞ്ഞി​പ്പാ​ലം മേ​ൽ​പ്പാ​ലം സി​ആ​ർ​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​മെ​ന്ന് എംപിക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്
Friday, December 6, 2019 12:42 AM IST
കോ​ഴി​ക്കോ​ട്: സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ട് (സി​ആ​ർ​എ​ഫ്) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തിൻ ഗ​ഡ്ക​രി എം.​കെ. രാ​ഘ​വ​ൻ എം​പി​ക്ക് ഉ​റ​പ്പ് ന​ൽ​കി.
ഇ​തു​സം​ബ​ന്ധി​ച്ച് എം​പി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
എ​ര​ഞ്ഞി​പ്പാ​ല​ത്ത് ഫ്ളൈ ​ഓ​വ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 30.71 കോ​ടി​യാ​ണ് മേ​ൽ​പാ​ല നി​ർ​മ്മാ​ണ​ത്തി​നാ​യി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ര​ണ്ട് ദേ​ശീ​യ​പാ​ത​ക​ൾ ക​ട​ന്നു​പോ​കു​ന്ന എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണെ​ന്നും ഫ്ളൈ ​ഓ​വ​ർ നി​ർ​മാ​ണം വൈ​ക​രു​തെ​ന്നും എം.​കെ. രാ​ഘ​വ​ൻ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ബം​ഗ​ളൂ​രു, മൈ​സൂ​രു, ഊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡും ക​ട​ന്നു​പോ​കു​ന്ന​ത് എ​ര​ഞ്ഞി​പ്പാ​ലം വ​ഴി​യാ​ണ്.
അ​തോ​ടൊ​പ്പം ത​ന്നെ ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​വു​ന്ന​തും ഈ ​ജം​ഗ്ഷനിലൂ​ടെ​യാ​ണെ​ന്നും എം.​കെ. രാ​ഘ​വ​ൻ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.
ശ്രദ്ധക്ഷണിക്കൽ
ന​ഗ​ര​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വി​ക്കു​ന്ന എ​ര​ഞ്ഞി​പ്പാ​ല​ത്ത് മേ​ല്‍​പ്പാ​ലം അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ശ്ര​ദ്ധ ക്ഷ​ണി​ച്ച് എം.​കെ. രാ​ഘ​വ​ന്‍ എം​പി.
ര​ണ്ടു​ദേ​ശീ​യ പാ​ത​ക​ള്‍ ക​ട​ന്ന് പോ​കു​ന്ന എ​ര​ഞ്ഞി​പ്പാ​ല​ത്ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്കാ​ണ് നി​ല​വി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി ദേ​ശീ​യ പാ​ത വി​ഭാ​ഗം ഇ​തി​നോ​ട​കം പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ച​താ​യും ഇ​തി​നാ​യി എ​ര​ഞ്ഞി​പ്പാ​ലം, തൊ​ണ്ട​യാ​ട്, അ​ര​യി​ട​ത്ത് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​റ്റ്പാ​ക് മൂ​ന്ന് പോ​യി​ന്‍റു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും എം ​പി വി​ശ​ദീ​ക​രി​ച്ചു. 30.71 കോ​ടി​യാ​ണ് മേ​ല്‍​പാ​ല നി​ര്‍​മ്മാ​ണ​ത്തി​നാ​യി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
വ​ര്‍​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും ദേ​ശീ​യ​പാ​ത ഡി​വി​ഷ​ന്‍ ശി​പാ​ര്‍​ശ​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ഷ​യം പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ന്ന​യി​ച്ച​ത്. സി​ആ​ര്‍​എ​ഫി​ന് കീ​ഴി​ലു​ള്ള നി​ര്‍​മാ​ണ​ത്തി​ന് ഡി​പി​ആ​ര്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തി​ന് എ​ന്‍​എ​ച്ച്എ​ഐ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​നും മു​ന്‍​കൂ​ട്ടി ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കാ​നും മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​താ​യും എം ​പി അ​റി​യി​ച്ചു.