മ​ധ്യ​വ​യ​സ്‌​ക​ന്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു
Sunday, December 8, 2019 9:48 PM IST
നാ​ദാ​പു​രം:​താ​ന​ക്കോ​ട്ടൂ​രി​ല്‍ മ​ധ്യ വ​യ​സ്‌​ക​ന്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു.​പ​ന്നി​വെ​റ്റി​യ ചാ​ലി​ല്‍ അ​മ്മ​ദ് (65)ആ​ണ് മ​രി​ച്ച​ത്.​ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​ന് വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങിയ ​ഇ​ദ്ദേ​ഹം സ​മീ​പ​ത്തെ മീ​ത്ത​ലെ പ​റ​മ്പ​ത്ത് അ​ബ്ദു​ള​ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.​അ​മ്പ​ത​ടി താ​ഴ്ച​യു​ള​ള കി​ണ​റി​ല്‍ പ​തി​ന​ഞ്ച് അ​ടി വെ​ള​ള​വും ഉ​ണ്ടാ​യി​രു​ന്നു.​ചേ​ല​ക്കാ​ട് നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.​ഫ​യ​ര്‍ ആ​ന്‍​ഡ്‌ റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഷി​ഗി​ന്‍ ച​ന്ദ്ര​ന്‍ കി​ണ​റി​ലി​റ​ങ്ങി റോ​പ്പ് ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ര്‍​ന്ന് കു​റ്റ്യാ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചു.​സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി.​രാ​മ​ദാ​സ​ന്‍ ,കെ. ​അ​നി​ല്‍,കെ .​ര​ഗി​നേ​ഷ്,വി.​കെ. ഷൈ​ജു, ജി​ജി​ത്ത് കൃ​ഷ്ണ​കു​മാ​ര്‍, എ​സ്. വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.
മാ​താ​വ്. കു​ഞ്ഞ​മ്പി. ഭാ​ര്യ: സാ​റ. മ​ക്ക​ള്‍: ന​ജ്മ,നൂ​റ, നൗ​ഫ​ല്‍. മ​രു​മ​ക്ക​ള്‍: ജ​ലീ​ല്‍,യ​സി​ര്‍.