വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി സ​ർ​വക​ക്ഷി സം​ഘം
Tuesday, December 10, 2019 1:11 AM IST
തി​രു​വ​മ്പാ​ടി: വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പി​ക​ളിൽ പ്രതിഷേധിച്ച് ആ​ന​ക്കാം​പൊ​യി​ലി​ൽ വ​നം വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി.

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം ത​ട​യു​ക​യും പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​വക​ക്ഷി നേ​തൃ​ത്വ ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​മ്പോ​ൾ പ​രാ​തി​പ്പെ​ട്ടാ​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ഴ​യി​ൽ നി​ന്ന് കു​ടി​വെ​ള്ള​മെ​ടു​ക്കു​ന്ന​തും കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​രെ ത​ട​യു​ന്ന​തും ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.

മ​റി​പ്പു​ഴ​യി​ൽ വ​നം വ​കു​പ്പ് കൃ​ഷി​സ്ഥ​ല​വും കെ​ട്ടി​ട​വും കൈ​വ​ശ​പ്പെ​ടു​ത്തി സീ​ൽ ചെ​യ്ത് കെ​ട്ടി​ട​ത്തി​ന് സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ത്തി​ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് പ്ര​തി​ക്ഷേ​ധ​മാ​ർ​ച്ചി​ന് ല​ഭി​ച്ച​ത്. ആ​ന​ക്കാം​പൊ​യി​ൽ പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റ്യ​ൻ ആ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റ്യ​ൻ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മ​തി അ​ദ്ധ്യ​ക്ഷ​ൻ ടോ​മി കൊ​ന്ന​ക്ക​ൽ, മു​ത്ത​പ്പ​ൻ​പ്പു​ഴ പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ ജോ​ർ​ജ്, ബ്ലോ​ക്ക് മെം​ബ​ർ ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, മെ​മ്പ​ർ പൗ​ളി​ൻ മാ​ത്യു, പി​ലി​പ്പ് പാ​മ്പാ​റ, ബി​ന്ദു ജ​യിം​സ്, കെ.​എം ബേ​ബി, ബാ​ബു ക​ള​ത്തൂ​ർ, കെ.​വി. സു​രേ​ഷ്, മ​നോ​ജ് വാ​ഴെ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.