മു​ൻ​കാ​ല ദേ​ശീ​യ കാ​യി​ക​താ​ര​ത്തെ ആ​ദ​രി​ച്ച് വി​ദ്യാ​ർ​ഥിക​ൾ
Tuesday, December 10, 2019 1:11 AM IST
കൂ​രാ​ച്ചു​ണ്ട്: മു​ൻ​കാ​ല ദേ​ശീ​യ ഡെ​ക്കാ​ത്ത​ല​ൺ താ​ര​മാ​യി​രു​ന്ന ക​ല്ലാ​നോ​ട് സ്വ​ദേ​ശി ടി.​കെ. സെ​ബാ​സ്റ്റ്യ​ൻ ത​ട​ത്തി​ലി​നെ ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വീ​ട്ടി​ലെ​ത്തി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.​
ഇ​ന്ത്യ​ൻ റെ​യി​ൽ​വേ താ​ര​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം നി​ര​വ​ധി രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ൽ വ​ള​ർ​ന്നു​വ​രു​ന്ന കാ​യി​ക പ്ര​തി​ഭക​ൾ​ക്ക് ദേ​ശീ​യ താ​ര​മാ​യി​രു​ന്ന ടി.​കെ. സെ​ബാ​സ്റ്റ്യ​നു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച​ത് ഏ​റെ പ്ര​ചോ​ദ​ന​മാ​യി മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നു ക​ടു​ക​ൻ​മാ​ക്ക​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഐ. ​തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ധ്യാ​പ​ക​ർ, സ്കൂ​ൾ ലീ​ഡ​ർ ഡോ​ൺ മാ​ർ​ട്ടി​ൻ, സ്കൂ​ൾ സ്പോ​ർ​ട്സ് ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് താ​ര​ത്തെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്.