സി​ബി​നു സ്വീ​ക​ര​ണം ന​ല്കി
Tuesday, December 10, 2019 1:11 AM IST
രാ​മ​നാ​ട്ടു​ക​ര: കാ​ഠ്മ​ണ്ഡു​വി​ൽ ന​ട​ന്ന 13-മ​ത് സാ​ഫ് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി സ്വ​ർ​ണം നേ​ടി​യ ഖൊ - ​ഖൊ ടീ​മം​ഗ​വും രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യു​മാ​യ സി​ബി​ന് ജ​ന്മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ഇ​ന്ത്യ ബം​ഗ്ളാ​ദേ​ശി​നെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്. ടീ​മി​ലെ ഏ​ക മ​ല​യാ​ളി താ​ര​മാ​യ എം. ​സി​ബി​ൻ മ​ല​പ്പു​റം ജി​ല്ല​യി​ലെ രാ​മ​നാ​ട്ടു​ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ കേ​ന്ദ്ര​മാ​യി പ​രി​ശീ​ല​നം കി​ട്ടി​യ സി​ബി​ൻ ദേ​ശീ​യ-​സം​സ്ഥാ​ന ത​ല​ത്തി​ൽ വി​വി​ധ ഖോ-​ഖോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടി.
വൈ​ദ്യ​ര​ങ്ങാ​ടി പു​ല്ലും​കു​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സി​ബി​ൻ കാ​യി​കാ​ധ്യാ​പ​ക​നാ​യ ബൈ​ജു​വി​ന്‍റെ ശി​ക്ഷ്യ​നാ​ണ്. രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രാ​മ​നാ​ട്ടു​ക​ര യൂ​ണി​റ്റാണ് സ്വീ​ക​ര​ണം സംഘ ടിപ്പിച്ചത്. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ലി പി ​ബാ​വ ഹാ​ര​മ​ണി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​ജ്മ​ൽ, പി.​ടി. ച​ന്ദ്ര​ൻ, പി.​പി. എ ​നാ​സ​ർ, സി. ​അ​ബ്ദു​ൽ ഖാ​ദ​ർ, പി.​സി. ന​ളി​നാ​ക്ഷ​ൻ, സി. ​ദേ​വ​ൻ, ടി. ​മ​മ്മ​ദ് കോ​യ, പി.​പി. ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.