ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഷി​കം; സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഇ​ന്ന്
Tuesday, December 10, 2019 1:12 AM IST
പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര​യി​ല്‍ സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും പ്ര​സീ​ദ ചാ​ല​ക്കു​ടി അ​വ​ത​പ്പി​ക്കു​ന്ന പ​ക​ര്‍​ന്നാ​ട്ടം ഗോ​ത്ര​ക​ലാ​മേ​ള​യും ഇ​ന്ന് പേ​രാ​മ്പ്ര​യി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പേ​രാ​മ്പ്ര ബ​സ്റ്റാ​ന്‍റ് പ​രി​സ​ര​ത്താ​ണ് പ​രി​പാ​ടി. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട, വി.​ടി. മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ലു വ​ര്‍​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ കാ​ര്‍​ഷി​ക കാ​യി​ക വി​നോ​ദ ഗ​താ​ഗ​ത പാ​ലി​യേ​റ്റീ​വ് മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണ്.
ജി​ല്ല​യി​ലെ 12 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും 70 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ആ​സൂ​ത്ര​ണ​ത്തി​ലും പ​ദ്ധ​തി നി​ര്‍​വ്വ​ഹ​ണ​ത്തി​ലും വ​ലി​യ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യും വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ര്‍​ഥിക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ള്‍, ജീ​വി​ത ശൈ​ലി രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഉ​പ​ന്യാ​സ മ​ത്സ​രം, ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​രം, അ​സ്ഥി​രോ​ഗ ചി​കി​ത്സാ ക്യാ​മ്പ്, ഭ​ക്ഷ്യ സു​ര​ക്ഷാ ക്യാ​മ്പ് എ​ന്നി​വ ഇ​തി​ന​കം ന​ട​ന്ന ക​ഴി​ഞ്ഞ​താ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. ബാ​ല​ന്‍, പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. 12 ന് ​രാ​വി​ലെ 10ന് ​സു​ര​ഭി അ​വ​ന്യു​വി​ല്‍ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഭ​ര​ണ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​നം ചെ​യ്യും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ടീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്‍ ഭ​ര​ണ​സാ​ര​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.