ഓ​ള്‍ കേ​ര​ള സീ ​മെ​ന്‍​സ് അ​സോ​.‍ ജി​ല്ലാ​സ​മ്മേ​ള​നം 14-ന്
Tuesday, December 10, 2019 1:12 AM IST
കോ​ഴി​ക്കോ​ട്: ഓ​ള്‍ കേ​ര​ള സീ​മെ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം 14-ന് ​പൊ​ലീ​സ് ക്ല​ബി​ല്‍ ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വാ​സി ക്ഷേ​മ ബോ​ര്‍​ഡ് മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ന്‍ എ​ല്ലാ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​രും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി സ​ലീം പ​റ​മ്പ​ത്ത് പ​റ​ഞ്ഞു.
60-വ​യ​സ് ക​ഴി​ഞ്ഞ വി​ര​മി​ച്ച​വ​രു​ടെ സാ​മൂ​ഹ്യ ക്ഷേ​മ പ​രി​ര​ക്ഷ​ക്കും പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​ക്കും കേ​ര​ള മ​രി​ടൈം ബോ​ര്‍​ഡ് മു​ഖാ​ന്തി​രം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​നു​ള്ള ന​ട​പ​ടി​യും സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ടി.​ടി ദാ​സ​ന്‍ , ഇ​ഫ്ത്തി​ക്കാ​ര്‍ അ​ഹ​മ്മ​ദ്, ടി.​മോ​ഹ​ന്‍​ദാ​സ്, ടി.​എം സു​ബൈ​ര്‍, ജി​തേ​ഷ് വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.