ടി​പ്പ​ർ ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Tuesday, December 10, 2019 1:14 AM IST
മു​ക്കം: തോ​ട്ടു​മു​ക്ക​ത്ത് ടി​പ്പ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ​ക്ക് പ​രി​ക്ക്. തി​രു​വ​മ്പാ​ടി നാ​ല്പ​തു​മേ​നി സ്വ​ദേ​ശി ജം​ഷീ​ർ (26)നാ​ണ് പ​രി​ക്കേ​റ്റ​ത്. തോ​ട്ടു​മു​ക്കം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത്‌ വെ​ച്ചാ​ണ് ഇ​ന്ന് രാ​വി​ലെ 6.30 ഓ​ടെ അ​പ​ക​ടം ന​ട​ന്ന​ത്. അ​രീ​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും വ​ന്ന ടി​പ്പ​ർ ലോ​റി​യും തി​രു​വ​മ്പാ​ടി ഭാ​ഗ​ത്തു നി​ന്നും വ​ന്ന ഓ​ട്ടോ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജം​ഷീ​റി​നെ മു​ക്കം മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു. നാ​ട്ടു​കാ​രു​ടെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഓ​ട്ടോ​യി​ൽ നി​ന്നും യു​വാ​വി​നെ പു​റ​ത്തെ​ടു​ത്ത​ത്.