ത​ഹ​സി​ൽ​ദാ​ർ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടു ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്
Thursday, December 12, 2019 12:08 AM IST
മു​ക്കം: ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഹ​സി​ൽ​ദാ​ർ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​മെ​തി​രെ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജി​ൽ ക്വാ​റി തു​ട​ങ്ങു​ന്ന​തി​ന് കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​രും വി​ല്ലേ​ജ് ഓ​ഫീ​സ​റും ന​ൽ​കി​യ സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ ജാ​ഗ്ര​ത​ക്കു​വു​ണ്ടാ​യെ​ന്നും ആ​രോ​പ​ണ വി​ധേ​യ​ർ​ക്കെ​തി​രെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ (എ​ൽ​ആ​ർ) റി​പ്പോ​ർ​ട്ട്.
ത​ഹ​സി​ൽ​ദാ​രു​ടെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ​യും ജാ​ഗ്ര​ത​ക്കു​റ​വ് കൃ​ത്യ​മാ​യി പ​രാ​മ​ർ​ശി​ക്കു​ന്ന റി​പ്പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ബി​ജു ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി വേ​ങ്ങ​മ​ണ്ണി​ൽ നൗ​ഷാ​ദ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഖ​ന​ന സ്ഥ​ലം 13 പി​ല്ല​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വേ​ർ​തി​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഖ​ന​നം ന​ട​ത്താ​ൻ ഉ​ദേ​ശി​ക്കു​ന്ന ഭൂ​മി​യി​ലേ​ക്ക് ഏ​ഴ​ര മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡു​ണ്ടെ​ന്നും കാ​ണി​ച്ചാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്കെ​ച്ച് ത​യ്യാ​റാ​ക്കി​യ​ത്.
ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലൂ​ടെ ക്വാ​റി​യി​ലേ​ക്ക് ഏ​ഴ​ര മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് കാ​ണി​ച്ച്, ക്വാ​റി തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ത​യ്യാ​റാ​ക്കി​യ​തി​നെ​തി​രെ 2018 ഒ​ക്ടോ​ബ​റി​ലാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ നൗ​ഷാ​ദ് പ​രാ​തി ന​ൽ​കി​യ​ത്. കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​രാ​യി​രു​ന്ന കെ.​ടി. സു​ബ്ര​മ​ണ്യ​നും കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന സു​ബ്ര​മ​ണ്യ​നും വ്യാ​ജ റ​വ​ന്യു രേ​ഖ​ക​ൾ ത​യ്യാ​റാ​ക്കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. തു​ട​ർ​ന്ന്, ആ​രോ​പ​ണ വി​ധേ​യ​രു​ടെ​യും പ​രാ​തി​ക്കാ​ര​ന്‍റേ​യും മൊ​ഴി​യെ​ടു​ത്തു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രേ​ഖ​ക​ൾ അ​നു​വ​ദി​ച്ച​തെ​ന്നും രേ​ഖ​ക​ൾ അ​നു​വ​ദി​ച്ച ഭൂ​മി സ്വ​കാ​ര്യ തോ​ട്ട ഭൂ​മി​യാ​ണെ​ന്നും നേ​രി​ട്ട് സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ത​ഹ​സി​ൽ​ദാ​രു​ടെ വാ​ദം. ക്വാ​റി തു​ട​ങ്ങാ​ൻ ടി.​ടി. അ​ബ്ദു​ള്ള​യ്ക്ക് കൈ​വ​ശാ​വ​കാ​ശ രേ​ഖ​യും സ​ർ​വെ സ്കെ​ച്ചും അ​നു​വ​ദി​ച്ച് ന​ൽ​കി​യെ​ന്നും ഈ ​സ​ർ​വെ ന​മ്പ​റി​ൽ സ​ർ​ക്കാ​ർ മി​ച്ച ഭൂ​മി​യും സ്വ​കാ​ര്യ ഭൂ​മി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി അ​റി​യാ​മെ​ന്നു​മാ​യി​രു​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മൊ​ഴി. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.
വി​ല്ലേ​ജ് ഓ​ഫീ​സ​ർ റ​വ​ന്യു രേ​ഖ​ക​ൾ അ​നു​വ​ദി​ച്ച ഭൂ​മി സ​ർ​ക്കാ​ർ ഭൂ​മി​യാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ റ​വ​ന്യു വ​കു​പ്പി​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്നും ഈ ​ഭൂ​മി സ​ർ​ക്കാ​രി​ന്‍റെ മി​ച്ച​ഭൂ​മി​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നി​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യ​ത് ഉ​ചി​ത​മാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും ത​ഹ​സി​ൽ​ദാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഖ​ന​ന സ്ഥ​ലം ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച് വേ​ർ​തി​രി​ച്ച​താ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു പി​ല്ല​ർ മാ​ത്ര​മേ പ​രി​ശോ​ധ​യി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും ഏ​ഴ​ര മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ത​ഹ​സി​ൽ​ദാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഈ ​റി​പ്പോ​ർ​ട്ടി​ന്‍റേ​യും ആ​രോ​പ​ണ​വി​ധേ​യ​രു​ടെ​യും പ​രാ​തി​ക്കാ​ര​ന്‍റേ​യും മൊ​ഴി​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.