തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഫ​ണ്ട് ന​ൽ​ക​ണ​മെ​ന്ന്; പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Thursday, December 12, 2019 12:09 AM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ചെ​ല​വി​ലേ​ക്കു ഓ​രോ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​യും ഫ​ണ്ട് ന​ൽ​ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​ത്തി​നെ​തി​രേ പ്ര​തി​ക്ഷേ​ധം ഉ​യ​രു​ന്നു.
ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ത​നം ല​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കാ​നു​ള്ള ശ്ര​മം ന​ഗ്ന​മാ​യ ചൂ​ഷ​ണ​മാ​ണെ​ന്നു യൂ​ത്തു കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. അ​ധി​കൃ​ത​ർ നി​ല​പാ​ട് മാ​റ്റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് മു​ന്ന​റി​യി​പ്പു ന​ൽ​കി.