വ​ണ്‍ ടു ​വ​ണ്‍ പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി
Thursday, December 12, 2019 12:10 AM IST
കോ​ഴി​ക്കോ​ട്: ചി​ത്ര​കാ​ര​നും ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​റു​മാ​യ ഫ്രാ​ന്‍​സി​സ് കോ​ട​ങ്ക​ണ്ട​ത്തും ഫോ​ട്ടോ​ഗ്ര​ഫ​ര്‍ ന​ന്ദ​കു​മാ​ര്‍ മൂ​ടാ​ടി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ണ്‍ ടു ​വ​ണ്‍ ചി​ത്ര​പ്ര​ദ​ര്‍​ശ​നം ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു. ഫോ​ട്ടോ ഗ്ര​ഫ​റും ചി​ത്ര​കാ​ര​നും ഒ​രേ കാ​ന്‍​വാ​സി​ല്‍ വി​വി​ധ വ​ലി​പ്പ​ത്തി​ല്‍ ര​ചി​ച്ച 17 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണം.
ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു​ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഈ ​ചി​ത്ര-​ഫോ​ട്ടോ- ആ​ഖ്യാ​ന രീ​തി​ക്ക് പേ​രി​ടു​ന്ന​തി​നാ​യി മ​ത്സ​ര​വും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ര​ണ്ട് ക​ല​കാ​ര​ന്‍​മാ​രു​ടെ വൈ​ദ​ഗ്ദ്യം ഒ​രു​പോ​ലെ സ​ന്നി​വേ​ശി​പ്പി​ച്ച ദൃ​ശ്യാ​നു​ഭ​വ​മാ​യാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
15 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ച​ത്ര​കാ​ര​ന്‍ കെ.​കെ.​മാ​രാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.