വ​യ​നാ​ട് ബ​ദ​ൽ റോ​ഡി​ന് അ​ടി​യ​ന്ത​ര​മാ​യി പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​ക​ണം:കെ.മു​ര​ളീ​ധ​ര​ൻ എം​പി
Thursday, December 12, 2019 11:59 PM IST
പേ​രാ​മ്പ്ര: പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​രി​ഗ​ണ​ന​യി​ലു​ള്ള പ​ടി​ഞ്ഞാ​റ​ത്ത​റ - പൂ​ഴി​ത്തോ​ട് വ​യ​നാ​ട് ബ​ദ​ൽ പാ​ത​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ലോ​ക​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന വ​യ​നാ​ട് ജി​ല്ല​യെ കേ​ര​ള​ത്തി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന​ത് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച താ​മ​ര​ശേ​രി ചു​രം വ​ഴി​യാ​ണ്.

ചു​രം മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത തടസ​ങ്ങ​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ദ​ൽ പാ​ത​യ്ക്കാ​യി ശ്ര​മം തു​ട​ങ്ങി​യ​ത്. പൂ​ഴി​ത്തോ​ട് - പെ​രു​വ​ണ്ണാ​മൂ​ഴി - പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡി​ന് 1994ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു.​

നി​ർ​ദി​ഷ്ട പാ​ത 13 കി​ലോ​മീ​റ്റ​ർ വ​ന​ഭൂ​മി​യി​ലൂ​ടെ​യും ക​ട​ന്നു പോ​കു​ന്ന​ത് കാ​ര​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​രി​സ്ഥി​തി​കാ​നു​മ​തി നീ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​ണ്. റോ​ഡി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ന ഭൂ​മി​ക്കു പ​ക​ര​മാ​യി ഭൂ​മി ന​ൽ​കി വ​ന​വ​ത്കര​ണം ന​ട​ത്താ​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു. റോ​ഡി​ന് എ​ത്ര​യും വേ​ഗം പ​രി​സ്ഥി​തികാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ശൂ​ന്യ​വേ​ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.