വി​ഭ​ജ​ന ശ്ര​മ​ങ്ങ​ളെ ചെ​റു​ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Thursday, December 12, 2019 11:59 PM IST
താ​മ​ര​ശേ​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ വി​ഭ​ജ​ന​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണെ​ന്നും അ​തി​നെ ചെ​റു​ത്ത് തോ​ല്‍​പ്പി​ക്കണമെ​ന്നും കോ​ണ്‍​ഗ്ര​സ് താ​മ​ര​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നു ശേ​ഷം താ​മ​ര​ശേ​രി​യി​ല്‍ ന​ട​ത്തി​യ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെം​ബ​ര്‍ എ. ​അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. ഹ​ബീ​ബ് ത​മ്പി ടി.​ആ​ര്‍.​ഒ കു​ട്ട​ന്‍, പി. ​ഗി​രീ​ഷ് കു​മാ​ര്‍, സി. ​മു​ഹ്‌​സി​ന്‍, ജോ​സ​ഫ് മാ​ത്യു, ടി. ​ബാ​ല​കൃ​ഷ്ണ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ പു​ല്ല​ങ്ങോ​ട്, ടി.​പി. ഷ​രീ​ഫ്, സു​മാ​രാ​ജേ​ഷ്, വി.​കെ.​എ. ക​ബീ​ര്‍, ജ​സീ​റ​ലി, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.