വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പു​റ​ത്താ​ക്കി ഗേ​റ്റ് പൂ​ട്ടി​യി​ട്ടു; പോ​ലീ​സെത്തി പ​ഠ​നാ​വ​സ​ര​മൊ​രു​ക്കി
Friday, December 13, 2019 12:01 AM IST
നാ​ദാ​പു​രം: എം​ഇ​ടി കോ​ള​ജി​ല്‍ സ​മ​ര​ക്കാ​രാ​യ എം​എ​സ്എ​ഫ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഗേ​റ്റ് പൂ​ട്ടി​യി​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കി. പോ​ലീ​സെ​ത്തി ഗേ​റ്റ് തു​റ​ന്ന് പ​ഠ​നാ​വ​സ​രം ഒ​രു​ക്കി.

അ​ധ്യാ​പ​ക​നെ ക്ലാ​സി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് വി​ളി​ച്ചി​റ​ക്കി മ​ര്‍​ദ്ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ള​ജി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ നാ​ല് വി​ദ്യാ​ര്‍​ഥിക​ളെ കോ​ള​ജി​ല്‍ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് എം​എ​സ്എ​ഫ് സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​ര​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ കോ​ള​ജ് തു​റ​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. സം​ഘ​ടി​ച്ചെ​ത്തി​യ സ​മ​ര​ക്കാ​ര്‍ അ​ധ്യാ​പ​ക​രെ ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും കോ​ള​ജി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെടെ​യു​ള്ള​വ​ര്‍​ക്ക് കോ​ള​ജി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ വി​ളി​ച്ചു.

എ​എ​സ്പി അം​ഗി​ത് അ​ശോ​ക്, എ​സ്ഐ എ​ന്‍. പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം കാമ്പ​സി​ലെ​ത്തി ഗേ​റ്റ് തു​റ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. എ​എ​സ്പി സ​മ​ര​ക്കാ​രോ​ട് പി​രി​ഞ്ഞു പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ലേ​ക്ക് മ​ട​ങ്ങി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നാ​വ​ത്സ​രം മു​ട​ക്കാ​നു​ള്ള എം​എ​സ്എ​ഫ് നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി എ​സ്എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ള്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പലി​നെ ക​ണ്ടു.