സ്വ​ർ​ണ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ൽ നി​കു​തി വെ​ട്ടി​പ്പ്
Saturday, December 14, 2019 12:15 AM IST
കോ​ഴി​ക്കോ​ട്: സ്വ​ർ​ണ മൊ​ത്തവി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ്. കേ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​മാ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ലാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
25 കോ​ടി​രൂ​പ​യു​ടെ നി​കു​തി​വെ​ട്ടി​പ്പാ​ണ് പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​കു​തി അ​ട​യ്ക്കാ​തെ 2000 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് ഇ​വ​ർ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ ജ്വ​ല്ല​റി​ക​ൾ​ക്കും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന മൊ​ത്ത വി​ത​ര​ണ​ക്കാ​രാണിവ​ർ. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ അ​ഞ്ചി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടെ ഓ​ഫീ​സി​ൽ നി​കു​തി അ​ട​യ്ക്കാ​തെ സൂ​ക്ഷി​ച്ച 16 കി​ലോ സ്വ​ർ​ണ​വും ജി​എ​സ് ടി ​വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ടു​വ​ള്ളി, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ ചേ​ർ​ന്നാ​ണ് സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പി​ടി​യി​ലാ​യ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സി​ന് ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.