ആ​റ് അ​ബ്കാ​രി കേ​സുകളിലെ പ്ര​തി വീ​ണ്ടും അ​റ​സ്റ്റി​ല്‍
Saturday, December 14, 2019 12:16 AM IST
വി​ല​ങ്ങാ​ട്: ആ​റ് അ​ബ്കാ​രി കേ​സുകളി​ലെ പ്ര​തി വി​ദേ​ശ​മ​ദ്യ​വു​മാ​യി വീ​ണ്ടും എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി. ത​മി​ഴ്‌​നാ​ട് തി​രു​വാ​ത്തൂ​ര്‍ തി​രു​ച്ചി​റപോ​ണ്ടി മ​ണി (37)യെ​യാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​പി. ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
ആ​റ് കു​പ്പി മാ​ഹി മ​ദ്യം പ്ര​തി​യി​ല്‍ നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. വി​ല​ങ്ങാ​ട് ക​ള്ള് ഷാ​പ്പ് പ​രി​സ​ര​ത്ത് മ​ദ്യ വി​ല്‍​ക്കുന്നതിനി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നാ​ദാ​പു​രം എ​ക്‌​സൈ​സി​ല്‍ പ്ര​തി ആ​റ് അ​ബ്കാ​രി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മാ​ഹി, പ​ള്ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് മ​ദ്യം എ​ത്തി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്നയാളാണ് പ്ര​തി.

കാ​ണ്മാനി​ല്ലെ​ന്ന് പ​രാ​തി

പേ​രാ​മ്പ്ര: ബാ​ലു​ശേ​രി ബ​സ് സ്റ്റാ​ൻഡിന് സ​മീ​പം ഉ​ന്തു​വ​ണ്ടി​യി​ൽ പ​ഴ​ങ്ങ​ൾ വി​ല്ക്കു​ന്ന​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര വാ​ള​കം ചി​റ​ക്ക​ണോ​ത്ത് ജോ​ണി​ന്‍റെ മ​ക​ൻ ബി​ജു (46) വിനെ​യാ​ണ് ന​വം​ബ​ർ എ​ട്ട് മു​ത​ൽ കാ​ണാ​താ​യ​ത്.
ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബാ​ലു​ശേ​രി​യി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് കാ​ണാ​താ​യ​ത്. കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ബാ​ലു​ശേ​രി പൊ​ലീ​സ് അ​റി​യി​ച്ചു. ക​ണ്ടു​കി​ട്ടു​ന്ന​വ​ർ 04962642040, 9497980775, 9497934930 എന്ന ന​മ്പ​റി​ൽ അ​റി​യി​ക്കണം.