എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്; ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ
Saturday, December 14, 2019 12:17 AM IST
നാ​ദാ​പു​രം: ക്രി​സ്മ​സ് ന്യൂ ​ഇ​യ​ര്‍ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നാ​ദാ​പു​രം എ​ക്‌​സൈ​സ് സം​ഘം മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​ട​ച്ചേ​രി കാ​യ​പ്പ​നി​ച്ചി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പെ​രി​ങ്ങ​ത്തൂ​ര്‍ -നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ പെ​രു​വ​ത്തു പ​ള്ളി​ക്ക് മു​ന്‍​വ​ശ​മു​ള്ള ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്ത് നി​ന്ന് പെ​രി​ങ്ങ​ത്തൂ​ര്‍ സ്വ​ദേ​ശി ക​ല്ല​റ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ അ​ഷ്റ​ഫി (54) നെ​യും, ക​രി​യാ​ട് സ്വ​ദേ​ശി പെ​രൂ​ളി​പ്പ​റ​മ്പ​ത്തു വീ​ട്ടി​ല്‍ ജാ​ഫ​റി (42) നെ​യു​മാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രി​ല്‍ നി​ന്നു​ം 10 ഗ്രാം ​വീ​തം ക​ഞ്ചാ​വും പി​ടി​കൂ​ടി. നാ​ദാ​പു​രം എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ത​റോ​ല്‍ രാ​മ​ച​ന്ദ്ര​ന്‍, സി.​പി. ച​ന്ദ്ര​ന്‍, സി​ഇ​ഒ മാ​രാ​യ പി.​കെ. അ​നി​രു​ദ്ധ്, കെ. ​സി​നീ​ഷ്, എം. ​അ​രു​ണ്‍, രാ​ഹു​ല്‍ ആ​ക്കി​ലേ​രി, പി. ​വി​ജേ​ഷ്, അ​നൂ​പ് മ​യ​ങ്ങി​യി​ല്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.