സൗ​രോ​ർ​ജ പാ​ന​ൽ ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, December 15, 2019 12:26 AM IST
കു​റ്റ്യാ​ടി: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക്ക് സം​വി​ധാ​ന​ങ്ങ​ളി​ൽ എ​ത്തു​ക​യും വി​ജ​യം നൂ​റ് ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി പ​റ​ഞ്ഞു. കു​റ്റ്യാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സൗ​രോ​ർ​ജ്ജ പാ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ.​സ​ജി​ത അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ, പി.​ജി ജോ​ർ​ജ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ജി​ത്ത്, കു​ന്നു​മ്മ​ൽ ക​ണാ​ര​ൻ, കെ.​വി. ജ​മീ​ല, ആ​യി​ശ ഹ​മീ​ദ്, പി.​സി. ര​വീ​ന്ദ്ര​ൻ, എ​സ്.​ജെ. സ​ജീ​വ് കു​മാ​ർ, ച​ന്ദ മോ​ഹ​ൻ, കേ​ളോ​ത്ത് റ​ഷീ​ദ്, എ.​സി. മ​ജീ​ദ്, ശ്രീ​ജ, അ​രീ​ക്ക​ര അ​ബ്ദു​ൾ അ​സീ​സ്, രാ​ജേ​ന്ദ്ര​ൻ, ര​മേ​ശ​ൻ, എ​ച്ച്.​എം. കു​ര്യ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.