സി​ആ​ര്‍​ഐ യു​ണി​റ്റി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം
Sunday, December 15, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ത്താ​വി​ന്‍റെ നാ​മ​ത്തി​ല്‍ എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ തി​രു​സ​ഭ​യി​ലെ സ​ര്‍​വ സ​മ​ര്‍​പ്പി​ത സ​മൂ​ഹ​ങ്ങളെ അ​ട​ച്ചാ​ക്ഷേ​പി​ച്ച ലൂ​സി ക​ള​പ്പു​ര​യു​ടെ നി​ല​പാ​ടു​ക​ളെ​യും നീ​ക്ക​ങ്ങ​ളെ​യും സി​ആ​ര്‍​ഐ ( കോ​ണ്‍​ഫ​ര്‍​ന്‍​സ് ഓ​ഫ് റി​ലി​ജി​യ​സ് ഇ​ന്ത്യ) അ​പ​ല​പി​ച്ചു. കോ​ഴി​ക്കോ​ട് സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം സി​ആ​ര്‍​ഐ യു​ണി​റ്റി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.​
യോ​ഗ​ത്തി​ല്‍ ദൈ​വ​ത്തി​ന്‍റെ മു​ഖം ക​രു​ണ എ​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പ്പാ​പ്പ​യു​ടെ ഗ്ര​ന്ഥ​ത്തെ അ​സ്പ​ദ​മാ​ക്കി എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നു​മാ​യ കെ.​വി. സ​ജ​യ് പ്ര​ഭാ​ഷ​ണം ന​ട​ത്തി . ഫാ ​ജോ​ണ്‍ മ​ണ്ണാ​റ​ത്ത​റ, ഫാ.​ഷൈ​ജു പെ​രും​പെട്ടി​ക്കു​ന്നേ​ല്‍ . എം​എ​സ്എം​ഐ സു​പ്പി​രി​യ​ര്‍ ജ​ന​റ​ല്‍ സി.​ഫി​ന്‍​സി , പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പി​രി​യ​ര്‍ സി.​ഡെ​ല്‍​സി , സി​ആ​ര്‍​ഐ സെ​ക്ര​ട്ട​റി സി.​ജൂ​ഡി , ജോ.​സെ​ക്ര​ട്ട​റി സി.​ആ​നി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.