കേ​ര​ള ബാ​ങ്ക് പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ല്ലെന്ന്
Sunday, December 15, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: കൊ​ട്ടി​യാ​ഘോ​ഷി​ച്ച് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ കേ​ര​ള ബാ​ങ്ക് പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ലാ​ണെ​ന്ന് തെ​ളി​ഞ്ഞെ​ന്ന് കെ​പി​സി സി ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു പോ​ലെ കേ​ര​ള ബാ​ങ്ക് യാ​ഥാ​ര്‍​ത്ഥ്യ​മാ​യി​ട്ടി​ല്ല.
കേ​ര​ള​ബാ​ങ്കി​ന് റി​സ​ര്‍​വ് ബാ​ങ്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​മി​ല്ല. മ​ല​പ്പു​റം ഒ​ഴി​കെ 13 ജി​ല്ലാ ബാ​ങ്കു​ക​ള്‍ സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ല​യി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി മാ​ത്ര​മാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് ന​ല്‍​കി​യ​ത്. ഈ ​പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യ​തി​ന്‍റെ തി​രി​ച്ച​ടി​യാ​ണ് മൂ​ന്ന് ജി​ല്ലാ ബാ​ങ്കു​ക​ളു​ടെ എ​ന്‍ ആ​ര്‍ ഇ ​ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി​യ റി​സ​ര്‍​വ് ബാ​ങ്ക് ന​ട​പ​ടി​യെ​ന്നും എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​രോ​പി​ച്ചു.