പു​തു​പ്പാ​ടി​യെ അ​റി​യാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശിൽനിന്ന് സം​ഘം എ​ത്തി
Wednesday, January 15, 2020 11:44 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​കു​റി​ച്ച് അ​റി​യാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സം​ഘം പു​തു​പ്പാ​ടി​യി​ലെ​ത്തി. റി​സോ​ഴ്സ് പേ​ഴ്‌​സ​ണ്‍ സാം​ബ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 14 അം​ഗ സം​ഘ​മാ​ണ് മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പു​തു​പ്പാ​ടി​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ട്ട് ക​ണ്ടു മ​ന​സി​ലാ​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ഓ​ഫീ​സ്, കൃ​ഷി ഓ​ഫീ​സ്, അം​ഗ​ന​വാ​ടി, കു​ടും​ബ​ശ്രീ സി​ഡി​എ​സ്, അ​യ​ല്‍​ക്കൂ​ട്ടം, എ​ഡി​എ​സ്, ബ​ഡ്‌​സ് സ്‌​കൂ​ള്‍, ന്യൂ​ട്രി​മി​ക്‌​സ് യൂ​ണി​റ്റ്, സം​ഘ​കൃ​ഷി, ആ​ട് ഗ്രാ​മം പ​ദ്ധ​തി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, വി​വി​ധ സം​രം​ഭ​ങ്ങ​ള്‍, ബാ​ല​സ​ഭ, ആ​ശ്ര​യ പ​ദ്ധ​തി എ​ന്നി​വ​യാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ഹ്‌​റി​ച്ച, ബാ​ന്ദ, സു​ല്‍​ത്താ​ന്‍​പൂ​ര്‍, ഫ​ത്തേ​പൂ​ര്‍, ഗോ​ര​ഖ്പൂ​ര്‍ ജി​ല്ല​ക​ളി​ലെ ജി​ല്ലാ, ബ്ലോ​ക്ക് ലെ​വ​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ക​മ്മ്യൂ​ണി​റ്റി റി​സോ​ഴ്സ് പേ​ഴ്‌​സ​ണ്‍​മാ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്, മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളാ​യ കോ​ട്ടൂ​രി​ലും, പ​ന​ങ്ങാ​ടും സ​ന്ദ​ര്‍​ശ​നം ന​ട​ത്തും പു​തു​പ്പാ​ടി​യി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഐ​ബി റെ​ജി, എം.​ഇ. ജ​ലീ​ല്‍, മു​ജീ​ബ് മാ​ക്ക​ണ്ടി, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന ച​ന്ദ്ര​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.